'എന്റെ അവസ്ഥയില്‍ അച്ഛനെ കുറേപേര്‍ കളിയാക്കിയിട്ടുണ്ട്, അവര്‍ക്കെല്ലാമുള്ള മറുപടിയാണ് ഈ കരിയര്‍'

കേള്‍വിയും സംസാരശേഷിയും ഇല്ലാത്തവള്‍ക്ക് സിനിമ സാധ്യമല്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് തന്റെ കരിയറെന്ന് നടി അഭിനയ. ജോജു ജോര്‍ജ് ചിത്രം 'പണി'യിലെ നായികയാണ് അഭിനയ.
'അച്ഛനെ കുറേപേര്‍ കളിയാക്കിയിട്ടുണ്ട്. കേള്‍വിയും സംസാരശേഷിയും ഇല്ലാത്ത മോളാണ്, എങ്ങനെ സിനിമയില്‍ നില്‍ക്കാനാണെന്നും അതൊന്നും നടക്കില്ലെന്നുമാണ് അവരെല്ലാം പറഞ്ഞത്. എന്നാല്‍ അച്ഛന്‍ ഒരിക്കലും ആത്മവിശ്വാസവും കളഞ്ഞിട്ടില്ല. അച്ഛനേയും തന്നേയും കളിയാക്കിയവര്‍ക്കുള്ള മറുപടിയായിട്ടാണ് ഞാനിപ്പോള്‍ ഇങ്ങനെ നില്‍ക്കുന്നത്. എനിക്കെതിരേ നെഗറ്റീവ് പറഞ്ഞവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ശരിക്കും നന്ദിയുണ്ട്. എന്റെ വളര്‍ച്ചയില്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ളത് അവരാണ്. അവരെല്ലാം എന്നെക്കൊണ്ട് ഇതൊന്നും ചെയ്യാന്‍ പറ്റില്ലാന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് എനിക്കിന്ന് ഇതൊക്കെ ചെയ്യാന്‍ പറ്റിയത്' - അഭിനയ പറഞ്ഞു.