'കഴിഞ്ഞ ഞായറാഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍, ഈയാഴ്ച ഷൂട്ടിങ്ങിനുള്ള ജീപ്പില്‍, ഓരോരോ യോഗം'

കഴിഞ്ഞയാഴ്ചയാണ് നടന്‍ ബൈജുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം വെള്ളയമ്പലത്തുവെച്ച് നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നടന്‍ ബൈജുവിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ സംഭവത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ബൈജു രംഗത്തെത്തിയിരുന്നു. തനിക്ക് കൊമ്പൊന്നുമില്ലെന്നും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നുമാണ് നടന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ മറ്റൊരു വ്യത്യസ്തമായ റീലാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പോലീസ് ജീപ്പില്‍നിന്ന് പോലീസ് യൂണിഫോം ധരിച്ചാണ് നടന്റെ പുതിയ റീല്‍. കഴിഞ്ഞ ഞായറാഴ്ച ശരിക്കുമുള്ള പോലീസ് ജീപ്പിലായിരുന്നു, എന്നാല്‍ ഈയാഴ്ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജീപ്പിലാണ് എന്നാണ് നടന്‍ പറയുന്നത്. മനുഷ്യന്റെ ഓരോരോ യോഗം, എന്തുചെയ്യാന്‍ പറ്റും എന്നുപറഞ്ഞാണ് റീല്‍ അവസാനിക്കുന്നത്. ബൈജുവിന്റെ പുതിയ റീല്‍ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.