നല്ലതു ചെയ്യാൻ മതം വേണമെന്നില്ല, ഞാൻ ഹാപ്പിയാണ് - കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

#എം.കെ.കൃഷ്ണകുമാർ

'മതങ്ങളോട് എനിക്ക് എതിർപ്പില്ല. എന്നാൽ, ഞാൻ അതിൽ അടിയുറച്ച് വിശ്വസിക്കുന്നോ എന്നതിൽ ഉറപ്പില്ല. മതത്തോടുള്ള ബന്ധം കുറഞ്ഞു വരുകയാണ്. അതു പറയാൻ താനാരാ എന്ന ചോദ്യം വന്നേക്കും. മതത്തിന്റെ പിന്തുണയില്ലെങ്കിലും നല്ല ജീവിതം നയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പക്ഷേ, അത് റിസ്കാണ് എന്നറിയാം. കുറ്റം കണ്ടു പിടിക്കാൻ ആളുണ്ടാവും. പക്ഷേ, എനിക്ക് ഭയം തോന്നിയിട്ടില്ല.' പറയുന്നത് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന് പഠിച്ച കാലം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗം വരെ എത്തിനിൽക്കുന്ന ജീവിതാനുഭവങ്ങളാൽ താൻ സമ്പന്നനാണെന്ന്, സന്തോഷവാനാണെന്ന് അ‌ദ്ദേഹം പറയുന്നു.

മുക്കാൽ നൂറ്റാണ്ട് തികയുന്ന ജീവിതയാത്രയിൽ താൻ അ‌റിഞ്ഞതും പഠിച്ചതുമായ കാര്യങ്ങളെ കുറിച്ചും മാറുന്ന കാഴ്ചപ്പാടുകളെ കുറിച്ചും മാതൃഭൂമി തൃശൂർ ന്യൂസ് എഡിറ്റർ എം.കെ.കൃഷ്ണകുമാറുമായുള്ള സംഭാഷണത്തിൽ മനസ്സുതുറക്കുകയാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

Content Highlights: Reflections on Life and Belief: An Exclusive Conversation with Kochouseph Chittilappilly