കാണ്ഡഹാർ ഏൽപിച്ച ആ മുറിവ് കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഉണങ്ങിയിട്ടില്ല
'ഇത് നിങ്ങളുടെ ക്യാപ്റ്റനാണ് സംസാരിക്കുന്നത്. നിങ്ങളുടെ ഫ്ലെെറ്റ് ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. നമ്മളെല്ലാവരും സുരക്ഷിതരായി തിരികെ വീട്ടിലെത്തുമെന്ന് ഉറപ്പാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ദയവായി വിശ്വസമർപ്പിക്കൂ.' കാഠ്മണ്ടുവിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച ഇന്ത്യൻ എയർലെെൻസ് 814 വിമാനത്തിന്റെ ക്യാപ്റ്റൻ യാത്രക്കാർക്ക് നൽകിയ സന്ദേശമാണിത്. 1999 ഡിസംബർ 24-നാണ് 176 യാത്രക്കാരുമായി പോയ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടത്. രാജ്യത്തെയാകെ ഞെട്ടിച്ച പിടിച്ചുലച്ച, പിന്നീട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയ, ഒരാഴ്‌ച നീണ്ട പ്രതിസന്ധിയായി ഇത് മാറി. വിമാനം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് ഭീകരർ ലാൻഡ് ചെയ്തത്. തുടർന്ന് യാത്രക്കാരെ രക്ഷിക്കാനുള്ള കഠിനമായ പോരാട്ടം. ഇത് ഫ്ലൈറ്റ് ഐസി-814 ൻ്റെ കഥയാണ്, ചരിത്രത്തിൽ ഇന്ത്യ ഒരിക്കലും മറക്കാത്ത ചതിയുടെ, ആക്രമണത്തിന്റെ കഥ.
1999 ഡിസംബർ 24
ക്രിസ്മസിന്റെ തലേദിവസം
Content Highlights: Indian Airlines Flight IC-814, en route from Kathmandu to Delhi, was hijacked on December 24, 1999