ഓർമ്മയില്ലാതാകും, കാര്യങ്ങൾ നീട്ടിവെക്കും; റീൽസുകൾ നിത്യജീവിതത്തിൽ വില്ലനാകുമ്പോൾ | Digital dementia

ഒരു റീല്‍ പോലും കാണാത്തൊരു ദിവസം ഈ അടുത്ത കാലത്ത് നിങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടോ? അതില്‍ തന്നെ, റീലുകള്‍ തീര്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള റീലുകള്‍ എത്രയെണ്ണം കണ്ടിട്ടുണ്ടാകും? റീല്‍ അഡിക്ഷന്‍ ഉള്ളവര്‍ ശ്രദ്ധിച്ചാല്‍ പോരേ ഞാനെന്തിന് ശ്രദ്ധിക്കണം എന്ന ലൈനില്‍ അടുത്ത റീലിലേക്ക് പോകുന്നവരാണ് നിങ്ങളെങ്കില്‍ ഒരു ചോദ്യം ചോദിക്കട്ടെ. അഡിക്ഷനില്ലാത്ത നിങ്ങളെന്തിന് ഓരോ പത്ത് മിനിറ്റിലും ഫോണെടുത്ത് നോക്കണം. ആരും വിളിക്കില്ലെന്നറിഞ്ഞിട്ടും, പ്രത്യേകിച്ച് ഒരു മെസേജ് വരാനില്ലെന്നറിഞ്ഞിട്ടും ഇടക്കിടെ ഫോണ്‍ നോക്കുന്നത് എന്തിനാണ്?  എല്ലാം പോട്ടെ കാര്യങ്ങള്‍ക്കൊന്നും പഴയ ഒരു ക്ലാരിറ്റി വരാത്തത് എന്താണ്? ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ. ഡിജിറ്റല്‍ ഡിമന്‍ഷ്യ നിങ്ങള്‍ക്കുമുണ്ടാകാം.

ഈയിടെയായി വല്ലാതെ മറവി ബാധിക്കുന്നുണ്ടോ? വെച്ച സാധനങ്ങള്‍, ചില പേരുകള്‍, ഇപ്പോ ചെയ്യാന്‍ വന്ന കാര്യം..അങ്ങനെ എന്തെങ്കിലും. ചെയ്യുന്ന കാര്യങ്ങളില്‍ നിന്ന് മനസ്സ്‌പെട്ടെന്ന് മാറിപ്പോവുന്നുണ്ടോ? അള്‍ഷിമേഴ്‌സാണെന്ന പേടി വേണ്ട. പ്രശ്നം  ഡിജിറ്റലാണ്... അമിതമായി ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതാണ് കാരണം. അതായത്, അമിതമായ ഫോണുപയോഗത്തിന് നമ്മുടെ ബ്രെയിന്‍ തന്നെ തരുന്ന റെഡ് സിഗ്നലാണത്.  

Content Highlights: Digital Dementia: Symptoms, Causes & Prevention Digital Dementia. Screen Addiction. Memory Loss

Continue reading