സംവിധാനം ചെയ്യുമ്പോഴും മറ്റു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് -മുഹമ്മദ് മുസ്തഫ

സംവിധാനം ചെയ്യുന്ന സമയത്തും മറ്റു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് നടനും സംവിധായകനുമായ മുഹമ്മദ് മുസ്തഫ. നമ്മള്‍ പ്ലാന്‍ ചെയ്യുന്നതു പോലെയല്ല കാര്യങ്ങള്‍ പോവുക. സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്ന സമയത്തും എന്നെ വിളിച്ച മറ്റു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാന്‍ വിളിക്കുന്ന സിനിമകളില്‍ അഭിനയിക്കും, കാര്യങ്ങള്‍ ഒത്തുവരുമ്പോള്‍ സംവിധാനം ചെയ്യും. അങ്ങനെ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം -താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'കപ്പേള'യെ കുറിച്ച് സംസാരിക്കവേ മുസ്തഫ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അന്ന ബെന്‍, ശ്രീനാഥ് ഭാസി, തന്‍വി റാം, റോഷന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Content Highlights: