കൊടുവായൂര്‍ ടു കശ്മീര്‍, 32 ദിവസം, 13 സംസ്ഥാനം; 'ഇന്ത്യയെ അറിയാന്‍' അയണ്‍ ഹാര്‍ട്ട് മോട്ടോര്‍സ്

കൊടുവായൂര്‍: 'ഇന്ത്യയെ അറിയാന്‍' ഇരുചക്രവാഹനത്തില്‍ കൊടുവായൂരില്‍നിന്ന് അഞ്ചംഗസംഘം കശ്മീരിലേക്ക് യാത്രതിരിച്ചു. ബുള്ളറ്റ് ബൈക്ക് ഉടമകളുടെ കൂട്ടായ്മയായ അയണ്‍ ഹാര്‍ട്ട് മോട്ടോര്‍ ക്ലബ്ബ് അംഗങ്ങളാണ് നാല് ബൈക്കുമായി യാത്രതിരിച്ചത്.
കൊടുവായൂര്‍ സ്വദേശികളും വ്യാപാരികളുമായ എം.എസ്. സോണി, ദിലീപ് പുളിശ്യര്‍, കണ്ണാടി സ്വദേശികളായ കെ.വി. രതിന്‍, ഭാര്യ ബിന്ദുരതിന്‍, ഒറ്റപ്പാലം സ്വദേശി ആര്‍. അനൂപ് എന്നിവരാണ് 12,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര നടത്തുന്നത്.
32 ദിവസത്തെ യാത്രയ്ക്കിടയില്‍ 13സംസ്ഥാനങ്ങളിലും മാഹിയിലും യാത്രയെത്തും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട 100ലധികം സ്മാരകങ്ങളും സ്ഥലങ്ങളും സന്ദര്‍ശിക്കും. സമുദ്ര നിരപ്പില്‍നിന്ന് 17,582 അടി ഉയരത്തിലുള്ള കാര്‍ത്തുങ്കല പാസ് കീഴടക്കുകയും ലക്ഷ്യമാണ്.
കേരളപുരം വിശാലക്ഷീസമേത വിശ്വനാഥക്ഷേത്ര മൈതാനിയില്‍ റിട്ട. എസ്.ഐ. ജി. ബാബു യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കെ. സുബ്രഹ്മണ്യന്‍, കെ. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: koduvayur to kashmir road trip travel