ലോകത്തെ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളിൽ കൊച്ചിയും, ഇന്ത്യയിൽനിന്നുള്ള ഏക സ്ഥലം

#Travel Desk
photo:www.keralatourism.org
photo:www.keralatourism.org

2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. Booking.com തയ്യാറാക്കിയ 10 ട്രെൻഡിങ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചി ഇടം നേടിയത്.

പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ഏക സ്ഥലമാണ് കൊച്ചി. കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പ്രതികരിച്ചു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിതെന്നും ടൂറിസം വളർച്ചയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേട്ടത്തെക്കുറിച്ച് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ:

കേരളത്തിന്റെ അഭിമാനം ലോകത്തിന്റെ ഹൃദയത്തിൽ!

2026-ൽ ലോകം കാണേണ്ട 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു!

ലോകപ്രശസ്തമായ Booking.com പുറത്തിറക്കിയ പട്ടികയിൽ വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്എ തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയിൽ നിന്ന് ഏക പ്രതിനിധിയായി കേരളം!

സാംസ്കാരിക പൈതൃകം, രുചിയുടെ ലോകം, മനോഹര തീരങ്ങൾ. ഇതാണ് നമ്മുടെ കൊച്ചിയുടെ മാജിക്!

Content Highlights: Kochi, India`s sole entry on Booking.com`s 2026 trending destinations list. Discover its cultural heritage, culinary delights, and beautiful shores. Plan your visit!