2023-ൽ കേരളത്തിൽ എത്തിയത് 2.19 കോടി ടൂറിസ്റ്റുകൾ-എം.വി. ശ്രേയാംസ് കുമാർ

എം.വി. ശ്രേയാംസ് കുമാർ
എം.വി. ശ്രേയാംസ് കുമാർ

സാംസ്കാരികമായും ചരിത്രപരമായുമൊക്കെ വളരെ മുന്നിൽ നിൽക്കുന്ന നാടാണ് മലബാറെന്നും അതിന്റെ പ്രത്യേകതകളെ മുൻനിർത്തി എങ്ങനെയാണ് ടൂറിസംമേഖലയെ വളർത്തിയെടുക്കുക എന്നതാണ് ചിന്തിക്കേണ്ടതെന്നും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.

2023-ൽ കേരളത്തിൽ 2.19 കോടി ടൂറിസ്റ്റുകളാണ് വന്നത്. അതിൽ ആറുലക്ഷമാണ് വിദേശടൂറിസ്റ്റുകൾ. ഇതിൽ 5.6 ശതമാനമേ മലബാറിൽ വന്നിട്ടുള്ളൂ. ഇത് കുറവാണ്. അടുത്തിടെനടന്ന ഒരു സർവേപ്രകാരം 2030 ആകുമ്പോഴേക്കും ആറരക്കോടി ജനങ്ങൾക്ക് ഇന്ത്യയിൽ ടൂറിസം രംഗത്ത് ജോലിലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ടൂറിസ്റ്റുകൾ സാധാരണയായി ഒരു സ്ഥലത്ത് വന്നാൽ രണ്ടുമൂന്നുദിവസം അവിടെ താമസിച്ച്‌ അടുത്തടുത്തുള്ള സ്ഥലങ്ങളിലൊക്കെ പോകാറുണ്ട്. എന്നാൽ, മലബാറിൽ പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഒറ്റപ്പെട്ടാണ്. അപ്പോൾ എങ്ങനെയാണ് നമുക്ക് ഈ മേഖലകളിൽ വളർച്ച കൊണ്ടുവരാൻ സാധിക്കുക എന്നാണ് ചിന്തിക്കേണ്ടത്. ടൂറിസം കാമ്പയിനുകളിൽ മലബാറിന്റെ അഭാവം എപ്പോഴും കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബാറിലെ ജലാശയങ്ങൾ, ആതിഥേയത്വം, കലാരൂപങ്ങൾ എന്നിവയെല്ലാം പ്രാധാന്യമുള്ളതാണ്.

ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനുൾപ്പെടെ നമുക്ക് മാർക്കറ്റ് ചെയ്യാൻ പറ്റുന്ന ധാരാളം സ്ഥലങ്ങൾ മലബാറിലുണ്ട്. നമ്മൾ എന്താണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതി വേണം. മലബാറിലെ ഭക്ഷണമാണ് മറ്റൊരു പ്രത്യേകതയെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

Content Highlights: Exploring strategies to develop Malabar`s tourism sector by leveraging its unique cultural and histo