പഴങ്ങളുടെ ഈ പറുദീസയ്ക്കുണ്ട് പണിതീരാത്ത ഒരു അണക്കെട്ടിന്റെ കാത്തിരിപ്പിന്റെകൂടി കഥ

പട്ടിശ്ശേരിയിലെ പുതിയ അണക്കെട്ടിന്റെ നിർമാണ സമയത്തെ ചിത്രം | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
പട്ടിശ്ശേരിയിലെ പുതിയ അണക്കെട്ടിന്റെ നിർമാണ സമയത്തെ ചിത്രം | ഫോട്ടോ: മാതൃഭൂമി ലൈബ്രറി

ഒരുപാട് കാലം മനസില്‍ കൊണ്ടുനടന്ന ഒരാഗ്രഹം. കാന്തല്ലൂരൊന്ന് പോകണം. അത് സാധിച്ചെടുക്കാന്‍ പക്ഷേ ഒരു അവാര്‍ഡ് പ്രഖ്യാപനം വേണ്ടിവന്നു. അവാര്‍ഡ് പക്ഷേ ഈ എഴുതുന്ന ലേഖകനല്ല, കാന്തല്ലൂരിനാണെന്ന് മാത്രം. ഇക്കഴിഞ്ഞ വിനോദസഞ്ചാര ദിനത്തില്‍ ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജായി കേന്ദ്ര ടൂറിസം വകുപ്പ് കാന്തല്ലൂരിനെ പ്രഖ്യാപിച്ചപ്പോള്‍ അങ്ങോട്ടേക്കൊരു യാത്ര പോകാതെ തരമില്ലെന്നായി. ഉള്ളിലൊരു വിങ്ങല്‍, പോരൂ പോരൂ എന്ന് ആരോ വിളിക്കുന്നതുപോലെ. ഒടുക്കം രണ്ടും കല്പിച്ച് തീരുമാനിച്ചു. ഒരുപാട് നാളത്തെ കാത്തിരിപ്പിന് അങ്ങനെ അന്ത്യമാവുന്നു.

ടൂറിസം വളര്‍ച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കിയതിനാണ് കാന്തല്ലൂരിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂര്‍. പഞ്ചായത്തുമായി ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്. പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കിയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

Content Highlights: trip to kanthalloor, india's best tourism village, one day trip in kanthalloor part 1

Continue reading