ഒരിക്കല്‍കൂടി വരും, അന്ന് ഈ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കണം; രശ്മിദേവിയോട് ഞാന്‍ അഭ്യര്‍ഥിച്ചു

#എഴുത്ത്: അനൂപ് ദാസ്, ചിത്രങ്ങള്‍: വൈശാഖ് ജയപാലന്‍
റെയ്നി ഗ്രാമത്തിലേക്ക്
റെയ്നി ഗ്രാമത്തിലേക്ക്

ളം നീലനിറത്തിലൊരു പുഴ ഒഴുകുന്നുണ്ട്. പുഴയോരത്തെ ഗ്രാമക്കാഴ്ചകള്‍ക്ക് ശലഭഭംഗി. അതിരിലെ മരങ്ങള്‍ക്കിടയില്‍ പച്ചപ്പാടങ്ങള്‍. ഇടയ്ക്ക്, ഇടയ്ക്ക് മാത്രം ചെറിയ വീടുകള്‍. ഒന്നോ രണ്ടോ മനുഷ്യരിങ്ങനെ ആ വിശാലമായ ഇടത്ത് കൂടി പതിയെ നടന്നു പോകുന്നത് കാണുന്നു. മഞ്ഞുമലകളും കനത്തകാടും പര്‍വതങ്ങളില്‍ അരുവി മുളപൊട്ടിയൊഴുകിയിറങ്ങുന്ന കാഴ്ചയും. അങ്ങനെയനേകം അരുവികള്‍ ചേര്‍ന്ന് വലിയ പുഴയായി ഒഴുകിപ്പരക്കുന്ന മണ്ണ്, ഉത്തരാഖണ്ഡ്. അളകനന്ദയും മന്ദാകിനിയും നന്ദാകിനിയും യമുനയും ഗംഗയും പുഷ്പവതിയും  പിന്നെ സരയുവുമൊഴുകുന്ന സുന്ദര വഴികള്‍.

അളകനന്ദയില്‍ അലിഞ്ഞ് ഗംഗയില്‍ ലയിക്കാനുള്ള യാത്രയിലാണ് ധൗളിഗംഗ. ഇരുവശത്തേയും ചെങ്കുത്തായ ഇടത്തിനിടയില്‍ തെളിഞ്ഞൊഴുകുന്ന പുഴയുടെ ഇളം നീലനിറം കാണുന്നത് ജോഷിമഠില്‍ നിന്ന്. കറുപ്പൊരു കറപോലെ പറ്റിപ്പിടിച്ച വെളുത്ത ഉരുളന്‍ കല്ലുകള്‍ ആ ഒഴുക്കിന് അഴകാകുന്നു. ധൗളിഗംഗയുടെ ഓരത്ത് കൂടി പോയി ഋഷിഗംഗയുടെ അടുത്തേയ്ക്കാണ് യാത്ര. അവിടെയാണ് റെയ്നി ഗ്രാമം. ഇന്ത്യ - ചൈന അതിര്‍ത്തി പ്രദേശത്തിന് തൊട്ടടുത്ത സുന്ദര ഗ്രാമം. മരങ്ങള്‍ കെട്ടിപ്പിടിച്ച് ആ ഗ്രാമത്തിലെ മനുഷ്യര്‍ പണ്ട് നടത്തിയ സമരം ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. പക്ഷേ, ആ സമരമല്ല ഈ പറച്ചിലിലെ കാഴ്ച. സമരം നടത്തിയ മനുഷ്യര്‍ താമസിച്ച, അവരുടെ പിന്‍തലമുറ ഇപ്പോഴും താമസിക്കുന്ന ആ സുന്ദര ഗ്രാമം അനുഭവിച്ച് വരാം.

Content Highlights: Chipko movement, Raini village, travel, Chamoli, Uttarakhand

Continue reading