ചരമം: കെ. രാധാകൃഷ്ണന്‍ നായര്‍

തിരുവനന്തപുരം: മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടറും മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ ആര്‍. ജയപ്രസാദിന്റെ പിതാവ് കുളത്തൂര്‍ അരശുംമൂട് ആറ്റിപ്ര വീട്ടില്‍ കെ. രാധാകൃഷ്ണന്‍ നായര്‍ (85 റിട്ട. ഗ്രഫ്, ഇന്ത്യന്‍ ആര്‍മി) അന്തരിച്ചു.
ഭാര്യ: ജി. ഓമനക്കുട്ടിയമ്മ. മറ്റ് മക്കള്‍: രഘുപ്രസാദ് (ന്യൂ മുംബൈ), ജ്യോതി ലക്ഷ്മി (ചെമ്മണ്ണൂര്‍, പോത്തന്‍കോട്).
മരുമക്കള്‍: ശ്രീലത (ന്യൂ മുംബൈ), സംഗീതകുമാരി (ഇന്‍സ്ട്രക്ടര്‍, അട്ടക്കുളങ്ങര വനിതാ ജയില്‍), രാജശേഖരന്‍ നായര്‍ (സൗദി അറേബ്യ). ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 8.30-ന് വീട്ടുവളപ്പില്‍.
Content Highlights: Obituary K Radhakrishnan Nair