വിശ്വദീപ്തി സ്കൂൾ ശാസ്ത്രമേള

കാട്ടാക്കട വിശ്വദീപ്തി സ്കൂൾ ശാസ്ത്രമേള വി.എസ്.എസ്.സി. പ്രോജക്ട് ഡയറക്ടർ  ഡോ. ബി.ദീപേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
കാട്ടാക്കട വിശ്വദീപ്തി സ്കൂൾ ശാസ്ത്രമേള വി.എസ്.എസ്.സി. പ്രോജക്ട് ഡയറക്ടർ ഡോ. ബി.ദീപേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കാട്ടാക്കട: കാട്ടാക്കട വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശാസ്ത്രമേള വി.എസ്.എസ്.സി. പ്രോജക്ട് ഡയറക്ടർ ഡോ. ബി.ദീപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. തോമസ് പൊറ്റപുരയിടം അധ്യക്ഷനായി.

പ്രിൻസിപ്പൽ സുനിൽകുമാർ എസ്.ആർ., വൈസ് പ്രിൻസിപ്പൽ ഷൈജി ജെ.ഒ., പി.ടി.എ. പ്രസിഡൻറ് സെൽവരാജ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് പുറമേ കാരക്കോണം മെഡിക്കൽ കോളേജ്, വി.എസ്.എസ്.സി., ക്രൈസ്റ്റ് നഗർ സ്കൂൾ മാറനല്ലൂർ, യുലോ റോബോട്ടിക് തുടങ്ങിയ സ്ഥാപനങ്ങളും പങ്കെടുത്തു.

Content Highlights: VSSC Project Director Dr B Deependran inaugurated the science fair organized at Viswadeepthi English Medium School in Kattakkada.