സപ്തതി നിറവിലെത്തിയ കാട്ടാക്കട മൈക്കിളിന് ആദരം

സപ്തതിയിലെത്തിയ തബല വാദ്യക്കാരൻ കാട്ടാക്കട മൈക്കിളിനെ കാട്ടാൽ കൂട്ടം ആദരിച്ചപ്പോൾ.
സപ്തതിയിലെത്തിയ തബല വാദ്യക്കാരൻ കാട്ടാക്കട മൈക്കിളിനെ കാട്ടാൽ കൂട്ടം ആദരിച്ചപ്പോൾ.

കാട്ടാക്കട: സപ്തതി നിറവിലെത്തിയ തബല വാദ്യക്കാരൻ കാട്ടാക്കട മൈക്കിളിന് ആദരവുമായി 'കാട്ടാൽ കൂട്ടം' ഒത്തുചേർന്നു. ആദരസന്ധ്യ 'തബല താളം' ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻറ് സുനിത വി.ജെ. അധ്യക്ഷയായി.

ഗായകൻ പന്തളം ബാലൻ, സിനിമാ താരം ജോബി, സംഗീത സംവിധായകൻ വിജയ് കരുൺ, കാട്ടാൽ കൂട്ടം സാംസ്കാരിക സമിതി സംഘാടകരായ ജി.ആർ.ജ്യോതി, ജെ.ഷമീർഖാൻ, ടൈറ്റസ് വി.ജോൺ തുടങ്ങിയവർ സംസാരിച്ചു.

ഗാനസന്ധ്യ, തബല തരംഗം എന്നിവയും സംഘടിപ്പിച്ചു.

Content Highlights: Veteran tabla artist Kattakkada Michael was felicitated by cultural collective Kattal Koottam on his 70th birthday at an event inaugurated by MLA G Stephen.