പള്ളം ഫ്രാൻസിസ് സേവ്യർ ദേവാലയ തിരുനാളിന് കൊടിയേറി

പൂവാർ: പള്ളം ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിലെ തിരുനാൾ തുടങ്ങി. തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാ. അലക്സ് പീറ്ററിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. തിരുനാൾ ദിവസങ്ങളിൽ വൈകിട്ട് 5 .30-ന് ജപമാല, ലിറ്റിനി, നൊവേന, സമൂഹ ദിവ്യബലി എന്നിവ നടക്കും.
26-ന് രാത്രി 10-ന് കെ.സി.വൈ.എം വാർഷികവും കലാപരിപാടികൾ ഉണ്ടാവും. 28-രാത്രി 10-ന് ബി.സി.സി വാർഷികവും കലാപരിപാടികളും നടക്കും. 29-രാത്രി 10-നാണ് മതബോധന വാർഷികം. ഒന്നിന് രാത്രി 10-ന് ബൈബിൾ നാടകം. രണ്ടിന് വൈകിട്ട് 5:45-ന് സന്ധ്യാവന്ദനം. റവ.ഫാ. ജോസഫ് പെരേര മുഖ്യ കാർമ്മികനാവും. പുല്ലുവിള ഫെറോനാ വികാരി റവ.ഡോ.യേശുദാസ് വചന പ്രഘോഷണം നടത്തും.
തുടർന്ന് വിശുദ്ധന്റെ ചപ്ര പ്രദക്ഷിണം ഉണ്ടാവും. മൂന്നിന് വൈകിട്ട് 6-ന് പൊന്തിഫിക്കൽ ദിവ്യബലി തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് കാർമ്മികനാവും. തുടർന്ന് തിരുനാൾ കൊടിയിറക്ക് ഇടവക വികാരി ഫാ. അലക്സ് പീറ്റർ നിർവഹിക്കും. രാത്രി 10-ന് ഇടവകയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന മെഗാ ഷോയും ഉണ്ടാവും.
Content Highlights: The annual feast of St. Francis Xavier Church in Pallam near Poovar commenced with the flag-hoisting ceremony led by parish vicar Fr. Alex Peter.