ജോൺയേശുദാസൻ ജയന്തിയാഘോഷം

നെയ്യാറ്റിൻകര : തിരുവിതാംകൂർ അയ്യനവർ മഹാജനസംഘം സ്ഥാപകൻ ജോൺ യേശുദാസൻ ജയന്തിയും അവാർഡ് ദാനവും നടന്നു. എൻ.ശക്തൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

അയ്യനവർ മഹാജനസംഘം പ്രസിഡന്റ് ഡോ. എസ്.ശശിധരൻ അധ്യക്ഷനായി. മുൻ എം.എൽ.എ. കെ.ആൻസലൻ മുഖ്യാതിഥിയായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ മുഖ്യപ്രഭാഷണം നടത്തി.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഉഷാകുമാരി, കാരോട് പഞ്ചായത്ത് പ്രസിഡന്റ് ബി.എഫ്.രമേശ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ.രത്‌നരാജ്, അയ്യനവർ മഹിളാസംഘം പ്രസിഡന്റ് എസ്.ബീന, ടി.ജെ.സജീവ് എന്നിവർ സംസാരിച്ചു.