കരുണാകരഗുരു എല്ലാവരെയും ഉൾക്കൊണ്ടു -മന്ത്രി കെ.മുരളീധരൻ

പോത്തൻകോട് : എല്ലാ ജാതിമതവിഭാഗങ്ങളെയും ഉൾക്കൊള്ളാനും മനുഷ്യനന്മയ്ക്കായി പ്രവർത്തിക്കാനും കരുണാകരഗുരുവിനു സാധിച്ചുവെന്ന് മന്ത്രി കെ.മുരളീധരൻ. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നവപൂജിതം 99 ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മീയതയിലെ വേറിട്ട ശബ്ദമായിരുന്നു കരുണാകരഗുരു. ജനിച്ച സ്ഥലത്തുമാത്രം ഒതുങ്ങിനിൽക്കാതെ എല്ലാ ആശയങ്ങളെയും അംഗീകരിച്ചുകൊണ്ട് ലോകമെമ്പാടും തന്റെ ആശയങ്ങളും സേവനങ്ങളും വ്യാപിപ്പിക്കാൻ ഗുരുവിനു സാധിച്ചു.
മനുഷ്യനന്മയ്ക്കായി ഉപദേശം നൽകുക മാത്രമല്ല, വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലും ഗുരു തന്റേതായ സംഭാവനകൾ നൽകിയെന്നും മന്ത്രി പറ ഞ്ഞു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷനായി.
നവപൂജിതം സുവനീർ പ്രകാശനം ജി.ആർ.അനിൽ എം.എൽ.എ. മേയർ വി.വി.രാജേഷിനു നൽകി നിർവഹിച്ചു.
ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മാർത്തോമ്മ സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനം ബിഷപ്പ് ഡോ. ഐസക് മാർ ഫിലിക്സിനോസ് എപ്പിസ്കോപ്പ, മലങ്കര യാക്കോബായ സുറിയാനിസഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, പാളയം ഇമാം ഡോ. വി.പി.ഷുഹൈബ് മൗലവി, മലങ്കര യാക്കോബായ സുറിയാനിസഭ തിരുവനന്തപുരം മേഖലാ മെത്രാപ്പൊലീത്ത ഡോ. കുര്യാക്കോസ് മോർ തിയോഫിലോസ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മാർ സിൽവാസിനോസ് എപ്പിസ്കോപ്പ, സ്വാമി അസംഗാനന്ദഗിരി (ശിവഗിരിമഠം), പാച്ചല്ലൂർ അബ്ദുൾ സലീം മൗലവി, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ, മുൻ എം.എൽ.എ. പാലോട് രവി, ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ദി പയനിയർ ചെയർമാൻ ബന്ദി സുധാകർ ഗൗഡ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ, മോഹൻദാസ് ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റാണി മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.