പാലോട്ട് കാട്ടുപോത്തുശല്യം രൂക്ഷം; കാർയാത്രികരെ ഇടിച്ചിട്ടു

പാലോട് : പാലോട് മേഖലകളിൽ കാട്ടുപോത്ത് ജീവനു ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം പാലോട് മൈലമൂട് റോഡിൽ കാട്ടുപോത്തിന്റെ കൂട്ടം കാറിൽവന്ന യാത്രക്കാരെ ആക്രമിച്ചു. കാറിന്റെ മുൻവശം ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 6.45-ന് പാലോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിനു സമീപംപാണ്ഡിയൻപാറയിൽ റോഡിനു കുറുകേ ചാടിയ കാട്ടുപോത്താണ് കാറിൽ ഇടിച്ചത്.
പാങ്ങോട് മൂന്നുമുക്ക് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനു നേരേയാണ് അക്രമമുണ്ടായത്. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവിടെ അടുത്തയിടെ ഇരുചക്രവാഹനത്തിൽ വന്ന യുവാക്കളെയും കാട്ടുപോത്ത് ഒടിച്ചിരുന്നു. ആഴ്ചകൾക്കു മുൻപ് പെരിങ്ങമ്മല ഇയ്യക്കോട് കല്ലണയിൽ പൂമാല കാണിയുടെ കിണറ്റിൽവീണ് കാട്ടുപോത്ത്ച ത്തിരുന്നു. കൂടാതെ പെരിങ്ങമ്മല ഗാർഡ് സ്റ്റേഷനു സമീപം ബൗണ്ടർമുക്കിൽ രാത്രി ഒൻപതുമണിയോടെ റോഡിൽ കാ ട്ടുപോത്തുകളെ കൂട്ടത്തോടെ കണ്ടതും യാത്രക്കാരിൽ വലിയ ഭീതി പരത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളായി പ്രദേശങ്ങളിൽ പകൽ സമയത്തുപോലും ഒറ്റയായും കൂട്ടമായും കാട്ടുപോത്തുകൾ ഇറങ്ങുന്നുണ്ട്.
പുലർച്ചെ റബ്ബർതോട്ടങ്ങളിൽ കാട്ടുപോത്തുകളും മ്ലാവുകളും തമ്പടിക്കുന്നതിനാൽ ടാപ്പിങ് തൊഴിലാളികൾക്കു ജോലിക്കുപോകാനും കഴിയുന്നില്ല. ജനവാസമേഖലകളിലും പ്രധാന റോഡുകളിലും വന്യമൃഗശല്യം പ്രദേശവാസികളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.