‘ശകുനി’ പുസ്തകചർച്ച സംഘടിപ്പിച്ചു

തിരുവനന്തപുരം : മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച ‘ശകുനി’ എന്ന പുസ്തകത്തെ അധികരിച്ച് ചർച്ച സംഘടിപ്പിച്ചു. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരിയായ ഷബിനി വാസുദേവ് മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ശകുനിയെ കേന്ദ്രകഥാപാത്രമാക്കി രചിച്ച നോവലാണ് ശകുനി.

കേട്ടുപരിചയിച്ചതും കണ്ടുശീലിച്ചതുമായ രീതികളിൽനിന്ന് തീർത്തും വ്യത്യസ്തമായി ഭാരതകഥയെ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണ് ഈ നോവൽ.

പുളിമൂട് ജങ്ഷനിലെ മാതൃഭൂമി ബുക്ക്‌സ് സ്റ്റാളിലാണ് പുസ്തകചർച്ച നടന്നത്. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഡി. പ്രമേഷ് കുമാർ ചർച്ചയിൽ മോഡറേറ്ററായി. എഴുത്തുകാരി ഷബിനി വാസുദേവ് പങ്കെടുത്തു.