ഇന്ദിരാഗാന്ധി ജന്മവാർഷികാചരണം

നെയ്യാറ്റിൻകര : കോൺഗ്രസിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികാചരണം സംഘടിപ്പിച്ചു. എൻ.കെ. പദ്മനാഭപിള്ള സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വദേശാഭിമാനി പാർക്കിൽ സംഘടിപ്പിച്ച ജന്മവാർഷികാചരണം ഡി.സി.സി. ജനറൽ സെക്രട്ടറി എം. മുഹിനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അധ്യക്ഷനായി. എൻ. ശൈലേന്ദ്രകുമാർ, അപ്പുക്കുട്ടൻനായർ, നെയ്യാറ്റിൻകര അജിത്, അമരവിള സുദേവകുമാർ, ജയരാജ് തമ്പി, വി.എസ്. സന്തോഷ്കുമാർ, കരുണാകരൻനായർ, മരുതത്തൂർ ഗോപൻ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി ജന്മദിനാഘോഷം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനിൽ മണലുവിള അധ്യക്ഷനായി. വടകര ജയൻ, മണ്ണൂർ ശ്രീകുമാർ, വടകര വിൽസൺ, എം.എസ്. പാർവതി, തത്തിയൂർ സുരേന്ദ്രൻ, ശ്രീരാഗം ശ്രീകുമാർ, വടകര രാജീവ് എന്നിവർ സംസാരിച്ചു.
അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഡി.സി.സി. അംഗം അമരവിള സുദേവകുമാർ ഉദ്ഘാടനം ചെയ്തു. അമൽ, എം. മസൂദ്, വഴിമുക്ക് സെയ്യദലി, എം.എ. ഹക്കീം, ഷാജി, സുരേഷ്, ഗിരീഷ് എന്നിവർ സംസാരിച്ചു.
സേവാദൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ജന്മദിനത്തിൽ അരി, പച്ചക്കറി കിറ്റ് വിതരണം നടത്തി. കർഷകകോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തത്തിയൂർ സുരേന്ദ്രൻ അധ്യക്ഷനായി.
ബിനിൽ മണലുവിള, എം.എസ്. പാർവതി, മണ്ണൂർ ശ്രീകുമാർ, ശ്രീരാഗം ശ്രീകുമാർ, വിനോദ്, അജീഷ്, ബിജു എന്നിവർ സംസാരിച്ചു.
തിരുപുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകട കവലയിൽ ഇന്ദിരാഗാന്ധി ജന്മദിനാഘോഷം സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ. വിനോദ്സെൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻനായർ അധ്യക്ഷനായി. അരുമാനൂർ സുദേവൻ, എസ്.എൽ. സന്തോഷ്, എസ്.എൽ. സാബു, അരുൺ, സജി സാം, ലളിത ജോസഫ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് അമരവിള മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഡി.സി.സി. ജനറൽ സെക്രട്ടറി കൊറ്റാമം വിനോദ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഇരുമ്പിൽ മണിയൻ അധ്യക്ഷനായി. വിനോദ് സെൻ, സുമകുമാരി, എം.സി. സെൽവരാജ്, ഗ്രാമം പ്രവീൺ, ശ്രീരാഗ്, ശ്രീകണ്ഠൻനായർ, വിൻസെന്റ്, പ്രീത, പ്രിയ, മോഹനൻനായർ എന്നിവർ സംസാരിച്ചു.