കർഷക കോൺഗ്രസ് ധർണ നടത്തി

വെള്ളനാട് പഞ്ചായത്തിനുമുന്നിൽ
കർഷക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു
വെള്ളനാട് പഞ്ചായത്തിനുമുന്നിൽ കർഷക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധർണ മുൻ മന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ ജനദ്രോഹഭരണം അവസാനിപ്പിക്കണം, കാട്ടുപന്നികളിൽനിന്നു ജനങ്ങളെ രക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്

കർഷക കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളനാട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി. മുൻമന്ത്രി വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുതുക്കുളങ്ങര മണികണ്ഠൻ അധ്യക്ഷനായി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സി.മധു, ജില്ലാ പ്രസിഡന്റ്‌ കള്ളിക്കാട് രാജേന്ദ്രൻ, ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി വെള്ളനാട് ശ്രീകണ്ഠൻ, ഡി.സി.സി. അംഗം പി.കമൽരാജ്, യു.ഡി.എഫ്. ചെയർമാൻ എൽ.സത്യദാസ്, കോൺഗ്രസ് ഉറിയാക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചാങ്ങ സന്തോഷ്,

കടുവാക്കുഴി ബിജുകുമാർ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മണ്ണാറം പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Karshaka Congress staged a protest dharna in front of the Vellanad panchayat office demanding solutions for wild boar attacks and governance issues.