പൂവച്ചലിൽ ബി.ജെ.പി. തെരുവ് ജനസഭ

പൂവച്ചൽ: ബി.ജെ.പി. പൂവച്ചൽ ഏര്യ കമ്മിറ്റി അരാജകത്വത്തിനെതിരെ ജനാധിപത്യ സംരക്ഷണ പ്രതിഷേധ തെരുവ് ജനസഭ സംഘടിപ്പിച്ചു. പൂവച്ചൽ അമ്പലം ജങ്ഷനിൽ സംസ്ഥാനസമിതിയംഗം വിവേക് ഗോപൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡൻറ് സുജൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻറ് ഷാജഹാൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജ്യോതികുമാർ, ശ്രീകല രാധാകൃഷ്‌ണൻ, മണ്ഡലം പ്രസിഡൻറ് വിജി ബൈജു, ജനറൽ സെക്രട്ടറിമാരായ കിടങ്ങുമ്മൽ മാനേജ്, അജി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: BJP Poovachal area committee organized a street public gathering against anarchy, inaugurated by state committee member Vivek Gopan.