അവര്‍ക്കും പക്ഷപാതിത്വമുണ്ട് ! മെറ്റ വസ്തുതാ പരിശോധകരെ ഒഴിവാക്കുന്നത് എന്തിന് ? പുതിയ മാറ്റം എങ്ങനെ?

മെറ്റ, മാർക്ക് സുക്കൻബർഗ് | photo: afp, ap
മെറ്റ, മാർക്ക് സുക്കൻബർഗ് | photo: afp, ap

സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് എന്നിവയിലെ വസ്തുതാപരിശോധകരെ (ഫാക്ട് ചെക്കേഴ്സ്) ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാതൃകമ്പനിയായ മെറ്റ. യുഎസിലാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്ത് നിന്നുള്ള ഏജന്‍സികളാണ് ഫേസ്ബുക്കിന് വേണ്ടി വസ്തുതാ പരിശോധകരായി പ്രവര്‍ത്തിക്കുന്നത്. ഇവരെ ഒഴിവാക്കി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിലെ 'കമ്മ്യൂണിറ്റി നോട്ട്‌സ്' സംവിധാനത്തിന് സമാനമായ സൗകര്യം ഒരുക്കുകയാണ് മെറ്റയുടെ ലക്ഷ്യം. 

ഉള്ളടക്കങ്ങളുടെ പരിശോധനയില്‍ ഒരുപാട് പിഴവുകള്‍ സംഭവിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിക്കുകയാണ് മെറ്റ. ദോഷകരമല്ലാത്ത ഒരുപാട്  ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുന്നതായും അതിന്റെ പേരില്‍ ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്കിന്റെ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുന്നതായും കമ്പനി കണ്ടെത്തി. അത്തരം ഉപഭോക്താക്കളുടെ ആശങ്കകള്‍ കേള്‍ക്കുന്നതില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് കാലതാമസവും വലിയ പ്രശ്‌നമായി. ഇങ്ങനെ കമ്പനിയുടെ ഫാക്ട് ചെക്കിങ് സംവിധാനത്തിന്റെ പിഴവുകള്‍ പരിധി വിട്ടുവെന്ന് കമ്പനി തുറന്നു സമ്മതിക്കുന്നു. 

Content Highlights: Meta scraps third-party fact-checkers on Facebook, Instagram, and Threads

Continue reading