ആദ്യത്തെ എഐ ക്യാമറ! നമുക്ക് അറിയാവുന്ന ഫോട്ടോഗ്രാഫി സമൂലം മാറുമോ?–വിശദമായറിയാം!

നിങ്ങള്‍ ഒരു ചരിത്ര സ്മാരകത്തിന്റെ ഫോട്ടോ എടുക്കാനായി പോകുന്നു എന്നിരിക്കട്ടെ. അവിടെ ഒരു ആള്‍ക്കൂട്ടമുണ്ട്. സ്മാരകത്തിന്റെ ചുറ്റുവട്ടത്ത് ധാരാളം ആളുകളുള്ള ഒരു ഫോട്ടോ അല്ല നിങ്ങള്‍ക്ക് വേണ്ടത്. പരമ്പരാഗത രീതിയില്‍ എന്‍ഡി ഫില്‍റ്റര്‍ പിടിപ്പിച്ച് ലോങ് എക്സ്പോഷര്‍ ഫോട്ടോ ചിത്രീകരിക്കാന്‍ ശ്രമിച്ചോ, നിരവധി ഫോട്ടോകള്‍ എടുത്ത് പോസ്റ്റ് പ്രൊസസിങിലോ ആളുകളെ അപ്രത്യക്ഷരാക്കാം. രണ്ട് വഴി സ്വീകരിച്ചാലും അതിന് സമയം എടുത്തേക്കാം. ആളുകള്‍ അനങ്ങാതെ ഇരിക്കുകയാണെങ്കില്‍ ഇരു ടെക്നീക്കും പ്രവര്‍ത്തിക്കണമെന്നുമില്ല. എന്നാല്‍, ഇപ്പോള്‍ നിങ്ങളുടെ കൈവശം ഉള്ളത് പുതിയ കൈറ എഐ എംഎഫ്ടി (Caira AI MFT) ക്യാമറയാണെങ്കില്‍ വെറുതെ ഒരു വോയിസ് കമാന്‍ഡ് നല്‍കിയാല്‍ മതി ആളുകള്‍ ഇല്ലാത്ത ഫോട്ടോ എടുത്തു തരും!
എഐ ക്യാമറാ യുഗത്തിലേക്ക് സ്വാഗതം!
Content Highlights: Introducing Caira AI MFT Camera: The world's first 'Natural AI Mirrorless Camera', featuring Google's Nano Banana Engine and a voice command feature to instantly remove crowds from photos.