180 കിലോ ഭാരം, നാലടിയോളം ഉയരം; യകൂട്ടിയയിലെ കുട്ടി മാമത്ത് അന്വേഷണത്തിന്റെ പുതിയ ലോകം തുറക്കുമോ?

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് ഇല്ലാതായവയാണ് മാമത്തുകള്‍. അതുകൊണ്ടു തന്നെ ഇവയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇടയ്ക്കിടെ കണ്ടെത്തുന്ന ഫോസിലുകളില്‍ കൂടിയും മറ്റും ഇവയെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ക്ക് ശേഖരിക്കാന്‍ സാധിച്ചു. പ്രായം, പരിണാമപരമായ പ്രത്യേകതകള്‍ എന്നിവയെ പറ്റി കൂടുതല്‍ വിവരങ്ങളറിയാനും ഫോസിലുകള്‍ ഗുണകരമായി. സാങ്കേതികവിദ്യ വളര്‍ന്നതും ഫോസിലുകളെ പറ്റി ആഴത്തില്‍ പഠിക്കാന്‍ ഗവേഷകര്‍ക്ക് സഹായകരമായി. ഇതുവരെ കണ്ടെത്തിയ മാമത്ത് ഫോസിലുകളെ അടിസ്ഥാനമാക്കിയുള്ള പഠനം ഇന്നും ഗവേഷകര്‍ തുടരുകയാണ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലായി ഇടം കണ്ടെത്തിയിരിക്കുന്നത് ഒരു കുട്ടിമാമത്താണ്. റഷ്യയിലെ സൈബീരിയയിലാണ് കുട്ടിമാമത്തിനെ കണ്ടെത്തിയത്.
സൈബീരിയയിലെ കുട്ടിമാമത്ത്
Content Highlights: baby mammoth remains have been found in permafrost covered region of yakutia