വാല്‍നക്ഷത്രമോ അന്യഗ്രഹ പേടകമോ? പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിട്ടും നീഗൂഢത നീങ്ങാതെ 3I/ATLAS

ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷവും 3I/ATLAS-ന്റെ നിഗൂഢ സ്വഭാവം സംബന്ധിച്ച വ്യക്തത ലഭിക്കാതെ ശാസ്ത്രലോകം. സൂര്യനോട് ഏറ്റവും അടുത്ത് എത്തിയതിന് ശേഷം 3I/ATLAS-ന് വാലില്ലെന്ന് സമീപകാല നിരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
സാധാരണയായി വാല്‍നക്ഷത്രങ്ങള്‍ സൂര്യനോട് അടുക്കുമ്പോള്‍ സൗരവികിരണവും സൗരവാതവും വാതകത്തെയും പൊടിയെയും തള്ളിനീക്കുന്നത് കാരണം അവയ്ക്ക് വാല്‍ രൂപപ്പെടാറാണുള്ളത്. എന്നാല്‍ പ്രതീക്ഷിച്ചതില്‍നിന്ന് വിപരീതമായി നവംബര്‍ 5-ന് സ്‌പെയിനിലെ ആര്‍ നേവ്‌സ് ഒബ്‌സര്‍വേറ്ററി പകര്‍ത്തിയ ചിത്രങ്ങളാണ് 3I/ATLAS-ന് വാലില്ലെന്ന് വ്യക്തമാക്കുന്നത്.
സൂര്യന് സമീപത്ത് എത്തിയതിനുശേഷം അതിന് അഞ്ചിരട്ടി തിളക്കമേറുകയും പച്ച നിറമാവുകയും ചെയ്തിട്ടുണ്ട്. ഇത് ഡൈഅറ്റോമിക് കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ സൂചനയായിരിക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. അസാധാരണമായ ചലനവും അത് പ്രകടിപ്പിക്കുന്നുണ്ട്. പിണ്ഡം നഷ്ടപ്പെടുന്നു എന്ന് സൂചിപ്പിക്കുന്നതാണത്.
വാല്‍നക്ഷത്രം തന്നെ ആയിരിക്കാം ഇതെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. അതേസമയം, ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്രജ്ഞനായ ആവി ലോബ് അതിന്റെ അസാധാരണമായ പെരുമാറ്റം കാരണം അതൊരു അന്യഗ്രഹ പേടകമാകാം എന്ന് വാദിക്കുന്നുണ്ട്. 33 ബില്യണ്‍ (3300 കോടി) ടണ്‍ ഭാരമുള്ള ഈ വസ്തുവിന്റെ ന്യൂക്ലിയസിന്റെ ഏകദേശം 13 ശതമാനം ദൃശ്യമായി അതിനെ പിന്തുടരേണ്ടതായിരുന്നു വെങ്കിലും അങ്ങനെയല്ല സംഭവിച്ചത്. വാല്‍ ദൃശ്യമല്ല - മീഡിയത്തില്‍ എഴുതിയ കുറിപ്പില്‍ ആവി ലോബ് ചൂണ്ടിക്കാട്ടി.
സൗരവികിരണ മര്‍ദ്ദവും സൗരവാതവും അതിനെ സൂര്യനില്‍ നിന്ന് വിപരീത ദിശയിലേക്ക് തള്ളിനീക്കി ഒരു സാധാരണ വാല്‍നക്ഷത്രത്തിന്റെ വാലുപോലെ രൂപപ്പെടുത്തേണ്ടതായിരുന്നു. നവംബര്‍ അഞ്ചിന് പകര്‍ത്തിയ പുതിയ ചിത്രങ്ങളില്‍ അങ്ങനെയൊരു വാല്‍ കാണാനില്ലെന്നും അദ്ദേഹം പറയുന്നു. വരും ആഴ്ചകളില്‍ 3I/ATLAS-ന്റെ സ്വഭാവം എന്താണെന്ന് വ്യക്തമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026 മാര്‍ച്ച് 16-ന് 3I/ATLAS വ്യാഴത്തോട് അടുക്കുമ്പോള്‍ അതിനെ വ്യക്തമായി നിരീക്ഷിക്കാന്‍ കാത്തിരിക്കുകയാണ് നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയ
Content Highlights: Discover why 3I/ATLAS comet baffles scientists! No tail, green glow, and unusual motion spark debate: natural comet or alien tech? Read more.