ചൈന നേരത്തെ ഒരുക്കി, പാകിസ്താനും തയ്യാർ, അതിർത്തിയിലെ ഭീഷണി, നേരിടാനെത്തുമോ റോക്കറ്റ് ഫോഴ്‌സ്?

എഐ നിര്‍മിത പ്രതീകാത്മക ചിത്രം
എഐ നിര്‍മിത പ്രതീകാത്മക ചിത്രം

ഇന്ത്യൻ പ്രതിരോധ വ്യൂഹത്തിൽ ഒരു പ്രത്യേക റോക്കറ്റ് ഫോഴ്സ് (Integrated Rocket Force- IRF) രൂപീകരിക്കാനുള്ള നിർദ്ദേശം പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിൽ. പ്രത്യേക റോക്കറ്റ് ഫോഴ്‌സ് രൂപീകരിക്കാനുള്ള നിർദ്ദേശം ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണ്ണായകമായ  ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്. അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികളും സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടവും ആഗോളതലത്തിൽ മിസൈൽ അധിഷ്ഠിത യുദ്ധമുറകൾക്കുണ്ടായ മുൻതൂക്കവും കണക്കിലെടുക്കുമ്പോൾ, ഇത്തരമൊരു സേനാവിഭാഗത്തിന്റെ ആവശ്യകത തള്ളിക്കളയാനാവില്ല.

കര, വ്യോമ, നാവിക സേനകളുടെ കീഴിലുള്ള വിവിധ മിസൈൽ യൂണിറ്റുകളെ ഏകോപിപ്പിച്ച്‌ ഏകീകൃത കമാൻഡിന് കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ആധുനിക യുദ്ധങ്ങൾ സൈനികർ നേരിട്ട് ഏറ്റുമുട്ടുന്നതിനേക്കാൾ ഉപരിയായി ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകൾ, ഡ്രോണുകൾ, സൈബർ സംവിധാനങ്ങൾ എന്നിവയിലൂടെ നിർണ്ണയിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു.

Content Highlights: Proposed establishment of an Integrated Rocket Force (IRF) to centralize missile command., Strategic shift toward non-contact warfare to reduce human casualties., Countering regional threats from China's PLARF and Pakistan's ARFC., Integrating missile units under theater commands to improve operational efficiency., Focus on mass production of indigenous missiles and AI-driven targeting systems.

Continue reading