അയൺ ഡോമിനേക്കാൾ കരുത്തൻ! പാകിസ്താനെ വിറപ്പിച്ച 'സുദർശൻ ചക്ര'; എസ്-400 നാലാം സ്ക്വാഡ്രൺ ഇന്ത്യയിൽ

എസ്-400 വ്യോമപ്രതിരോധ സംവിധാനം | Photo: Russian Defense Ministry Press Service via AP
എസ്-400 വ്യോമപ്രതിരോധ സംവിധാനം | Photo: Russian Defense Ministry Press Service via AP

ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിക്ക് കരുത്തേകി, റഷ്യൻ നിർമ്മിത എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാമത്തെ സ്ക്വാഡ്രൺ ഇന്ത്യയിലെത്തി. സുദർശൻ ചക്ര എന്ന് പുനർനാമകരണം ചെയ്തിരിക്കുന്ന എസ്-400 ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനം ഉടൻ അതിർത്തിയിൽ വിന്യസിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം തന്നെ രാജ്യത്തിന്റെ പ്രതിരോധ ശൃംഖലയുടെ ഭാഗമായി തന്ത്രപ്രധാന മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിലും അതിനു പിന്നാലെയുണ്ടായ സൈനിക നടപടികളിലും ഇന്ത്യൻ സൈന്യത്തിന്റെ പ്രധാന പ്രതിരോധ സംവിധാനമായിരുന്നു എസ്–400. സംഘർഷത്തിനിടെ പാകിസ്താൻ തൊടുത്ത മിസൈലുകളെ പ്രതിരോധിക്കുന്നതിൽ റഷ്യൻ നിർമ്മിത എസ്-400 നിർണായക പങ്കുവഹിച്ചിരുന്നു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള കരാറിന്റെ ഭാഗമായി 2018 ഒക്ടോബറിലാണ് എസ്-400 വാങ്ങാൻ ധാരണയായത്. അക്കാലത്തെ വിപണി മൂല്യമനുസരിച്ച് ഏകദേശം 40,000 കോടി രൂപ (5.43 ബില്യൺ ഡോളർ) ചെലവഴിച്ചാണ് ഇന്ത്യ ഈ സുപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾ വാങ്ങാനായിരുന്നു കരാർ. കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും സ്ക്വാഡ്രൺ ഈ വർഷം അവസാനത്തോടെ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, സാങ്കേതികവും യാത്രാപരവുമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് 2027-ന്റെ തുടക്കത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. എന്താണ് എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം? എങ്ങനെയാണ് ഇത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുക?

Content Highlights: The fourth squadron of the Russian-made S-400 Triumf long-range air defense missile system, renamed 'Sudarshan Chakra', has arrived in India and will be deployed soon along the western border to counter potential aerial threats.

Continue reading