സൗദി അറേബ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ വെസ്തപ്പന് കിരീടം

ജിദ്ദ: 2022 ഫോര്‍മുല വണ്‍ സീസണില്‍ നിലവിലെ ചാമ്പ്യന്‍ മാര്‍ക്ക് വെസ്തപ്പന് ആദ്യ കിരീടം. സൗദി അറേബ്യന്‍ ഗ്രാന്‍ഡ്പ്രീയില്‍ കിരീടം നേടിക്കൊണ്ടാണ് വെസ്തപ്പന് വിജയമാഘോഷിച്ചത്.
റെഡ്ബുള്ളിന്റെ താരമായ വെസ്തപ്പന്, ഫെറാറിയുടെ ചാള്‍സ് ലാക്ക്ലെറെക്കിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് വിജയം നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ട്രാക്കില്‍ അവസാന നിമിഷം വെസ്തപ്പന് ഒന്നാമതെത്തുകയായിരുന്നു. ചാള്‍സ് രണ്ടാമത് ഫിനിഷ് ചെയ്തു.
ഫെറാറിയുടെ തന്നെ കാര്‍ലോസ് സൈന്‍സ് മൂന്നാം സ്ഥാനം സ്വന്തമാക്കി. എന്നാല്‍ പോള്‍ പൊസിഷനിലുണ്ടായിരുന്ന സെര്‍ജിയോ പെരെസ് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
ടീമുകളില്‍ നിലവില്‍ 78 പോയന്റുമായി ഫെറാറിയാണ് മുന്നില്‍ നില്‍ക്കുന്നത്. 38 പോയന്റുള്ള മെഴ്സിഡസ് രണ്ടാമത്തും 37 പോയന്റുള്ള റെഡ്ബുള്‍ മൂന്നാമതുമാണ്.
Content Highlights: Verstappen ousts Leclerc to win thrilling Saudi Arabian GP