ദക്ഷിണ കൊറിയയെ തോൽപ്പിച്ചു; വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.
നിലവിലെ ചാമ്പ്യൻമാരായ ചൈനയാണ് വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.
44-ാം മിനിറ്റിൽ ഇഷിക ചൗധരിയും 48-ാം മിനിറ്റിൽ സലീമ ടിറ്റേയും ഇന്ത്യക്കായി ഗോൾ കണ്ടെത്തി.
44 വർഷം മുമ്പാണ് ഇന്ത്യ ഇതിന് മുമ്പ് ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം നേടിയത്. 1982 ന്യൂഡൽഹി ഏഷ്യൻ ഗെയിംസിലായിരുന്നു അത്. ചൈനയെ തോൽപ്പിച്ചാൽ ഇന്ത്യക്ക് രണ്ടാം ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി സ്വർണം സ്വന്തമാക്കാം.
Content Highlights: India defeated South Korea 2-0 in the Asian Games women's hockey semi-final., Ishika Chaudhary (44') and Salima Tete (48') scored the goals for India., India will face defending champions China in the final on Friday., India is chasing their second Asian Games gold medal in women's hockey after 1982.