ചരിത്രമെഴുതി ഇന്ത്യൻ ഹോക്കി; ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി രണ്ടാം സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഡബിൾ സ്വർണവുമായി ഇന്ത്യ. വനിതാ ടീം സ്വർണം നേടിയതിന് പിന്നാലെ പുരുഷ ടീമും സ്വർണം നിലനിർത്തി. ഫൈനലിൽ ഇന്ത്യ മലേഷ്യയെ 5-1ന് പരാജയപ്പെടുത്തി.
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്തുന്നത്. അതുപോലെ ആദ്യമായാണ് ഇന്ത്യൻ പുരുഷ ടീമും വനിതാ ടീമും ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്നത്. ഇതോടെ രണ്ട് ടീമും ലോസാഞ്ചലീസിൽ നടക്കുന്ന ഒളിമ്പിക്‌സിനും യോഗ്യത നേടി.
ഇന്ത്യക്കായി ഹർമൻപ്രീത് സിങ് ഇരട്ട ഗോളുകൾ നേടി. ജുഗ്‌രാജ് സിങ്, ഹാർദിക് സിങ്, ഷിലാനന്ദ് ലാക്ര എന്നിവർ ഓരോ ഗോൾ വീതം നേടി. മലേഷ്യയുടെ ഗോൾ നേടിയത് ഷെല്ലോ സിൽവേരിയസാണ്.
Content Highlights: Indian men and women hockey teams both won gold at the Asian Games 2026., Men's team defeated Malaysia 5-1 in the final., Both teams qualified for the upcoming Los Angeles Olympics., Harmanpreet Singh scored two goals in the final match.