ഇഗാ സ്വിയാടെക് ഫ്രഞ്ച് ഓപ്പണ്‍ വനിതാ ചാമ്പ്യന്‍; തുടര്‍ച്ചയായ മൂന്നാം കിരീടം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. ഇറ്റലിയുടെ ജസ്മിന്‍ പൗളീനിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ജേതാവായത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണില്‍ ഇഗയുടെ നാലാം കിരീടവും തുടര്‍ച്ചയായ മൂന്നാം കിരീടവുമാണിത്. 2020, 2022, 2023 വര്‍ഷങ്ങളിലായിരുന്നു നേരത്തെ ഇഗ ജേതാവായത്.
മൂന്നാം സീഡ് യു.എസിന്റെ കൊക്കോ ഗാഫിനെ കീഴടക്കിയാണ് സ്വിയാടെക് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ജെസ്റ്റിന് ഹെനിന് ശേഷം തുടര്‍ച്ചയായി മൂന്ന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടുന്ന താരമാണ് സ്വിയാടെക്.
Content Highlights: Iga Swiatek wins her third consecutive French Open women's title by defeating Jasmine Paolini