ഒരിക്കലും തിരിച്ചുവരാത്ത ദിവസങ്ങള്‍ മകള്‍ക്കൊപ്പം കളിച്ചുല്ലസിച്ച് രോഹിത്

മുംബൈ: കോവിഡ്-19നെ തുടർന്ന് കളിക്കളങ്ങളെല്ലാം നിശ്ചലമായതോടെ മകൾ സമൈറയ്ക്കൊപ്പം സമയം ചെലവഴിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഒരിക്കലും തിരിച്ചുവരാത്ത ദിവസങ്ങൾ എന്ന തലക്കെട്ടോടെ മകൾക്കൊപ്പം കളിക്കുന്ന വീഡിയോ രോഹിത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, ഹർഭജൻ സിങ്ങ് തുടങ്ങിയവരെല്ലാം ഈ മനോഹരമായ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.
2018 ഡിസംബർ 30-നാണ് രോഹിതിനും ഭാര്യ റിത്വിക സജ്ദേഹിനും പെൺകുഞ്ഞ് പിറന്നത്. 2015-ലായിരുന്നു ഇരുവരുടേയും വിവാഹം. തിരക്കുപിടിച്ച ക്രിക്കറ്റ് ജീവിതത്തിനിടയിലായിരുന്നു ഇതുവരെ രോഹിത് സമൈറയെ താലോലിക്കാൻ സമയം കണ്ടെത്തിയിരുന്നത്. എന്നാൽ ലോക്ക്ഡൗൺ ആയതോടെ മാസങ്ങളോളം മകളോടൊപ്പം ചിലവഴിക്കാനായതിന്റെ സന്തോഷത്തിലാണ് രോഹിത്.
സമീപകാലത്തായി ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന രോഹിതിനെ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനായി ബി.സി.സി.ഐ ശുപാർശ ചെയ്തിരുന്നു. നിലവിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് കുടുംബത്തിനൊപ്പം മുംബൈയിലെ വീട്ടിലാണുള്ളത്.
Content Highlights: