ഏഷ്യൻ ഗെയിംസ്; പുരുഷന്മാരുടെ 10,000 മീറ്ററിൽ ഗുൽവീർ സിങ്ങിന് വെള്ളി

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
​ഗുൽവീർ സിങ് | x.COM/@afiindia
​ഗുൽവീർ സിങ് | x.COM/@afiindia

നഗോയ: പുരുഷന്മാരുടെ 10,000 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിങ്ങിന് വെള്ളി. 28:29.38 സമയം കൊണ്ടാണ് ഗുൽവീർ ഫിനിഷ് ചെയ്തത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും ഗുൽവീർ വെള്ളി നേടിയിട്ടുണ്ട്.

ഏഷ്യൻ ഗെയിംസിൽ നേരത്തേ ഇന്ത്യ രണ്ടാം സ്വർണം കരസ്ഥമാക്കിയിരുന്നു. ഷൂട്ടിങ്ങിലാണ് രണ്ടാം സ്വർണനേട്ടം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഷൂട്ടിൽ സുരുചി-കമൽജിത്ത് സഖ്യമാണ് സ്വർണം നേടിയത്. വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യയുടെ ആദ്യ സ്വർണം.

ഷൂട്ടിങ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ പ്രതാപ് സിങ് ടോമർ, നീരജ് കുമാർ, രുദ്രാംക്ഷ് പാട്ടീൽ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്. 

സ്‌ക്വാഷിലും ടേബിൾ ടെന്നീസിലും സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുണ്ട്. ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി. ഹോങ്കോങ് ജോഡിയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 

സ്‌ക്വാഷിൽ മൂന്നിനങ്ങളിലാണ് ഇന്ത്യ മെഡലുറപ്പിച്ചത്. മികസ്ഡ് ഡബിൾസിൽ ജോഷ്‌ന ചിന്നപ്പ-സെന്തിൽകുമാർ, വനിതാ സിംഗിൾസിൽ അനാഹത് സിങ്, പുരുഷ സിംഗിൾസിൽ അഭയ് സിങ് എന്നിവർ സെമിയിലെത്തി.

പുരുഷ, വനിതാ കബഡിയിൽ ഇന്ത്യ ഫൈനലിലെത്തി. പുരുഷൻമാർ തായ്ലന്റിനെ 66-28-ന് തോൽപ്പിച്ചു. നേപ്പാളിനെതിരെയായിരുന്നു വനിതകളുടെ വിജയം. വനിതാ ഹോക്കിയിൽ ജപ്പാനെ 3-1ന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിലുമെത്തി.

 

Content Highlights: The 2026 Asian Games are being held in Aichi-Nagoya, Japan.