സഹലും പ്രീതം കോട്ടാലും ഇന്ത്യന്‍ ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ വിപണിയും

മലയാളി മധ്യനിരതാരം സഹല്‍ അബ്ദുസമദിനെ കൊല്‍ക്കത്ത വമ്പന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് സ്വന്തമാക്കിയതാണോ അതോ പ്രീതം കോട്ടാലിനേയും ഒപ്പം 90 ലക്ഷം രൂപയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചതാണോ ലാഭമെന്ന രീതിയുള്ള ചര്‍ച്ചയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയിലെ ചൂടുള്ള വര്‍ത്തമാനം. താരങ്ങളെ പരസ്പരം കൈമാറുന്ന രീതിയാണ് ഇവിടെ ഇരുക്ലബ്ബുകളും സ്വീകരിച്ചത്. സഹലിന് രണ്ടര കോടി രൂപ ട്രാന്‍സ്ഫര്‍ ഫീ നല്‍കാന്‍ ബഗാന്‍ സമ്മതിച്ചു. കോട്ടാലിന് ഒന്നരകോടിക്ക് മുകളില്‍ നല്‍കാന്‍ ബ്ലാസ്‌റ്റേഴ്‌സും. ഇതില്‍ ലാഭം ഏത് ക്ലബ്ബിനാെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. എന്നാല്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് ട്രാന്‍സ്ഫര്‍ വിപണിയിലെ പുതിയ നീക്കങ്ങള്‍ നല്‍കുന്ന സൂചന. 2017-18 സീസണ്‍ മുതലാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ ട്രാന്‍സ്ഫര്‍ ഫീ സമ്പ്രദായം വേരുറക്കുന്നത്. അതിനു ശേഷം ക്ലബ്ബുകള്‍ കളിക്കാരുടെ കൈമാറ്റ വിപണിയില്‍ ഇത്രകണ്ട് സജീവമാകുന്നത് ഇതാദ്യം. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ബ്ലാസ്റ്റേഴ്‌സ് തന്നെ നാല് കോടിക്ക് മുകളില്‍ ട്രാന്‍സ്ഫര്‍ ഫീയായി നേടിയിട്ടുണ്ട്.
ട്രാന്‍സ്ഫര്‍ വിപണിയെന്ന മായാലോകം
Content Highlights: details analysis of indian super league player transfers