‘എപ്പോഴും മണവാട്ടിയുടെ തോഴി, ഇപ്പോള്‍ മണവാട്ടി’; ഉസ്‌ബെക്കിസ്താന്‍ ആദ്യമായി ലോകകപ്പ് കളിക്കുമ്പോള്‍

ബഹ്റൈനെതിരായ കളിക്ക് തൊട്ടുമുമ്പുള്ള ഹസ്തദാനത്തില്‍ ജാപ്പനീസ് റഫറി തോഷിമിറ്റ്സു യോഷിദ ഉസ്ബെക്കിസ്താന്‍ നായകന്‍ മിര്യാലോല്‍ ക്വാസിമോവിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു. ''ഓള്‍ ദ ബെസ്റ്റ്'’. പക്ഷേ, ആ ചിരിയില്‍ ചതി ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് അപ്പോള്‍ ഉസ്ബെക് നായകന് മനസ്സിലായിരുന്നില്ല.
2006 ലോകകപ്പിലേക്കുള്ള ഏഷ്യയില്‍നിന്ന് ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിന് യോഗ്യത നേടാനുള്ള മത്സരമാണ് വേദി. ഉസ്ബെക്കിസ്താനും ബഹ്റൈനും തമ്മില്‍. രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം കോണ്‍കകാഫിലെ ടീമുമായി പ്ലേ ഓഫ് കളിക്കും.
Content Highlights: uzbekistan national football team fifa world cup qualification