ഷോര്‍ട്‌സ് ധരിച്ചതിന് അഞ്ചു വര്‍ഷം മിണ്ടാതിരുന്ന സഹോദരന്‍, പാത്രങ്ങള്‍ വിറ്റുനടന്ന കൈയില്‍ ലോകകിരീടം

18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പ മുഹമ്മദ് ഗഫൂറിനൊപ്പം അടുക്കള പാത്രങ്ങള്‍ വില്‍ക്കാന്‍ ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും ചന്തകളിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയായിരുന്നു നസ്‌റീന്‍ ഷെയ്ഖ്. അന്ന് സ്‌കൂള്‍ വിട്ടു വരുന്ന വൈകുന്നേരങ്ങളിലായിരുന്നു അവള്‍ ഉപ്പയെ സഹായിക്കാന്‍ കൂടെ പോയിരുന്നത്. ചിലപ്പോള്‍ സഹോദരന്‍മാരും കൂടെക്കാണും.
എന്നാല്‍ പാത്രങ്ങള്‍ പിടിച്ച കൈകള്‍കൊണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകകപ്പ് വാനിലേക്കുയര്‍ത്തുമെന്ന് അവള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഖൊ-ഖൊ ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ആ ടീമില്‍ നസ്‌റീനുമുണ്ടായിരുന്നു. കായിക താരമായതിന്റെ പേരില്‍ അഞ്ച് വര്‍ഷത്തോളം മിണ്ടാതിരുന്ന സഹോദരനുള്ള, പരിഹസിച്ച് പുറത്താക്കിയവര്‍ക്കുള്ള മറുപടിയായിരുന്നു ആ കിരീടനേട്ടം.
Content Highlights: lifestory of nasreen shaikh indias women kho kho team member