ഗോവന്‍ കളിക്കാര്‍ ഇനിയും കുറയും; സാല്‍ഗോക്കര്‍ ഇല്ലാതാകുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നഷ്ടം

67 വര്‍ഷക്കാലത്തോളം നീണ്ട യാത്രയ്‌ക്കൊടുവില്‍ ഫുട്‌ബോള്‍ മതിയാക്കുന്നതായി അറിയിച്ചിരിക്കുകയാണ് ഗോവന്‍ ക്ലബ്ബായ സാല്‍ഗോക്കര്‍ എഫ്‌സി. 1956 മുതല്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാഗമായ ക്ലബ്ബാണ് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. മെനിനോ ഫിഗ്വെയ്‌റെഡോ, ബ്രഹ്‌മാനന്ദ് ശങ്ക്വാള്‍ക്കര്‍, ബ്രൂണോ കുടീന്യോ തുടങ്ങിയ താരങ്ങളെ രാജ്യത്തിന് സമ്മാനിച്ച ക്ലബ്ബാണ് ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്. തങ്ങളുടെ ജൂനിയര്‍ ടീമുകള്‍ വിവിധ ലീഗുകളില്‍ കളിക്കുമെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ടെങ്കിലും ഗോവന്‍ ലീഗിലും ഫെഡറേഷന്‍ കപ്പിലും ഡ്യൂറന്റ് കപ്പിലും നാഷണല്‍ ഫുട്‌ബോള്‍ ലീഗിലും പിന്നീട് ഐ ലീഗിലും റോവേഴ്‌സ് കപ്പിലുമെല്ലാം വെന്നിക്കൊടി പാറിച്ച ക്ലബ്ബിന്റെ പിന്‍വാങ്ങല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്.
ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ ഗോവയുടെ തനത് ഫുട്‌ബോള്‍ സമ്പത്താണ് സാല്‍ഗോക്കറിന്റെ പിന്‍വാങ്ങലിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിന് നഷ്ടമാകുന്നത്. സാല്‍ഗോക്കര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച ഈ അവസരത്തില്‍ ക്ലബ്ബിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മകള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ റിനോ ആന്റോ.
Content Highlights: Indian professional footballer Rino Anto on Salgaocar FC cease senior team operations