'ഫ്‌ളാറ്റ് ട്രാക്ക് ബുള്ളീസ്' മാത്രമായോ ബാറ്റര്‍മാര്‍; തെങ്ങിനും കമുകിനും ഒരേ തളപ്പിടുമ്പോള്‍

#ജോസഫ് മാത്യു
ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനിടെ രോഹിത് ശര്‍മയും വിരാട് കോലിയും | ഫോട്ടോ: പി.ടി.ഐ.
ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിനിടെ രോഹിത് ശര്‍മയും വിരാട് കോലിയും | ഫോട്ടോ: പി.ടി.ഐ.

തെങ്ങിനും കമുകിനും ഒരേ തളപ്പിടരുതെന്നൊരു പറച്ചില്‍ നാട്ടിന്‍പുറങ്ങളിലുണ്ട്. മലയാളിയോട് ഇതിന്റെയര്‍ഥം വിശദീകരിക്കേണ്ടതില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമിനോട് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ട്വന്റി-20 മോഡില്‍ ടെസ്റ്റ് കളിച്ചാല്‍ ചിലപ്പോഴൊക്കെ ശരിയാകും. ശരിയാകാതിരിക്കാനാണ് സാധ്യത കൂടുതല്‍. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് സീരീസ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീമിനും അതു തോന്നുന്നുണ്ടാകും. രണ്ടിനും രണ്ടു സമീപനം വേണം. 2012-നു ശേഷം ആദ്യമായായി ഒരു ടെസ്റ്റ് സീരീസ് ഇന്ത്യ തോറ്റു. അതും വില്യംസണ്‍ ഇല്ലാതെയിറങ്ങിയ കിവീസിനോട്. ശ്രീലങ്കയോട് തോറ്റിട്ടുവന്ന ടീമായിരുന്നു അത്. എന്നിട്ടും ഇന്ത്യ അവര്‍ക്കുമുന്നില്‍ ചൂളിപ്പോയി. മൂന്നോ അതിലധികമോ ടെസ്റ്റുള്ള സീരീസില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.

എന്താണ് സംഭവിച്ചത്

Content Highlights: BCCI to take decision on senior players post Australia Test series

Continue reading