18 കോടിക്ക് പഞ്ചാബിലെത്തി ഹാർദിക്; മുംബൈയെ ഇനി ആര് നയിക്കും?

#സ്‌പോര്‍ട്‌സ് ഡെസ്‌ക്
ഹാര്‍ദിക്‌ പാണ്ഡ്യ |ഫോട്ടോ: AFP
ഹാര്‍ദിക്‌ പാണ്ഡ്യ |ഫോട്ടോ: AFP

മുംബൈ: അടുത്ത ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ആര് നയിക്കും? ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആ പ്രഖ്യാപനത്തിലേക്കാണ്. നിലവിലെ ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിന് കൈമാറിയതോടെയാണ് ഒഴിവ് വന്നത്. രോഹിത് ശർമ വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കുമെന്നും തിലക് വർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കേണ്ടെന്നാണ് മുംബൈ ഇന്ത്യൻസിന്റെ നിലപാട്.

'വരാനിരിക്കുന്ന സീസണിലേക്ക് നോക്കുമ്പോൾ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി തങ്ങളുടെ ക്യാപ്റ്റൻസി ഓപ്ഷനുകൾ വളരെ ശ്രദ്ധാപൂർവം വിലയിരുത്തും. ടീമിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉചിതമായ സമയത്ത് ഉണ്ടാകും'-ടീം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി നവംബർ പതിനേഴാണ്. ഡിസംബർ 16-നാണ് ഗോവയിൽ മിനി ലേലം നടക്കുന്നത്. ഇതിനെയെല്ലാം ഈ തീരുമാനം സ്വാധീനിക്കും.

2015-ലാണ് ഹാർദിക് മുംബൈ ഇന്ത്യൻസിലെത്തുന്നത്. മുംബൈയുടെ നാല് കിരീടനേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചു. 2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് നയിച്ചശേഷം 2024-ൽ മുംബൈയിൽ തിരിച്ചെത്തി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. മുംബൈയിൽ 16.35 കോടി രൂപ പ്രതിഫലമുണ്ടായിരുന്ന ഹാർദിക് പഞ്ചാബിലെത്തുമ്പോൾ 18 കോടി രൂപയാണ് പ്രതിഫലം. 162 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 146.28 സ്‌െ്രെടക്ക് റേറ്റിൽ 2,955 റൺസ് നേടിയിട്ടുള്ള പാണ്ഡ്യ 82 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Content Highlights: Mumbai Indians traded Hardik Pandya to Punjab Kings in exchange for left-arm pacer Arshdeep Singh., MI stated they will take their time to decide the new captain for the 2027 IPL season., Contenders for the captaincy include Rohit Sharma, Suryakumar Yadav, Tilak Varma, and Jasprit Bumrah., The upcoming mini-auction is scheduled in Goa on December 16, with the retention deadline on November 17.