ചുഴലിക്കാറ്റ്; ബിസിസിഐയുടെ പ്രത്യേക വിമാനമെത്തും, ഇന്ത്യന്‍ ടീം ചൊവ്വാഴ്ച യാത്ര തിരിക്കും

ബാര്‍ബഡോസ്: ബെറില്‍ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസം. ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ടീം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് തിരിക്കും.
ടി20 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ടീമിന്റെ മടക്കയാത്ര ചുഴലിക്കൊടുങ്കാറ്റ് കാരണം വൈകുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ടീം ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ യാത്ര മാറ്റിവെക്കേണ്ടിവന്നു. താരങ്ങളും കുടുംബാംഗങ്ങളും ഹോട്ടലില്‍ത്തന്നെ കഴിയുകയായിരുന്നു.
ഇതോടെയാണ് ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയത്. ബുധനാഴ്ച വൈകുന്നേരം 7:45-ന് ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ടീമിനൊപ്പമുണ്ട്.
Content Highlights: indian cricket team to leave barbados amid hurricane threat