കോലിയുടെ ടീമില്‍ ഞാനുണ്ടായിരുന്നെങ്കില്‍ നമ്മള്‍ ലോകകപ്പ് നേടിയേനെ - ശ്രീശാന്ത്

ചിത്രം: ബി. മുരളീകൃഷ്ണന്‍
ചിത്രം: ബി. മുരളീകൃഷ്ണന്‍

കൊച്ചി: താന്‍ വിരാട് കോലി നയിച്ച ലോകകപ്പ് ടീമുകളുടെ ഭാഗമായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്.

രണ്ട് ഐസിസി ലോകകപ്പുകളില്‍ കോലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2019 ലോകകപ്പിലും 2021 ട്വന്റി 20 ലോകകപ്പിലും. 2019-ല്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് 18 റണ്‍സിന് തോറ്റ് ഇന്ത്യ പുറത്തായപ്പോള്‍ 2021-ല്‍ ടീമിന് ഗ്രൂപ്പ് ഘട്ടം തന്നെ കടക്കാനായില്ല.

''വിരാടിന്റെ ക്യാപ്റ്റന്‍സിയില്‍ ഞാന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടിയേനെ.'' - ഷെയര്‍ചാറ്റിന്റെ ഓഡിയോ ചാറ്റ്‌റൂമായ ക്രിക് ചാറ്റിലാണ് ശ്രീശാന്ത് ഈ പ്രസ്താവന നടത്തിയത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlights: Former India cricketer Sreesanth made a bold statement