ബെയ്‌ലുകള്‍ ഇളകിവീണിട്ടും സ്മിത്ത് ഔട്ടായില്ല; ഇങ്ങനെയുമുണ്ടോ ഭാഗ്യം!

മെല്‍ബണ്‍: ബാറ്റ്‌സ്മാന്‍മാര്‍ പല തരത്തിലും ഔട്ടില്‍ നിന്ന് രക്ഷപ്പെടാറുണ്ട്. എന്നാല്‍ ബിഗ് ബാഷ് ലീഗില്‍ സ്റ്റീവ് സ്മിത്ത് രക്ഷപ്പെട്ടതുപോലെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ല. കണ്ടവരുടെ കിളി പോകുന്ന ഈ വീഡിയോ ബിഗ് ബാഷ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സിഡ്‌നി സിക്‌സേഴ്‌സും മെല്‍ബണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് സ്മിത്തിനെ ഭാഗ്യം തുണച്ചത്.
സിഡ്‌നി സിക്‌സേഴ്‌സിന്റെ ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ പന്തെറിയാനെത്തിയത് മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പാക് പേസ് ബൗളര്‍ ഹാരിസ് റൗഫ്. നാലാം പന്തില്‍ റൗഫ് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ സ്മിത്തിന്റെ ബെയ്ല്‍സ് ഇളകിവീണു. സ്മിത്ത് ഹിറ്റ് വിക്കറ്റായി എന്നു കരുതി മെല്‍ബണ്‍ സ്റ്റാര്‍സ് താരങ്ങള്‍ ആഘോഷവും തുടങ്ങി.
Read More:'ആരാധകര്‍ക്ക് എന്നേയും ഇഷ്ടമല്ലേ, ഞാന്‍ നിങ്ങളുടെ പകുതിയല്ലേ..: ധോനിയോട് സാക്ഷി
എന്നാല്‍ ടിവി റീപ്ലേകളില്‍ സ്മിത്ത് ഔട്ടല്ലെന്ന് തെളിഞ്ഞു. പെട്ടെന്നുണ്ടായ കാറ്റിലാണ് സ്മിത്തിന്റെ ബെയ്ല്‍സ് വീണത് എന്ന് മൂന്നാം അമ്പയര്‍ കണ്ടെത്തി. ആ സമയത്ത് ഓസീസ് താരത്തിന്റെ കൈ സ്റ്റമ്പില്‍ നിന്ന് ഇഞ്ചുകളുടെ വ്യത്യാസത്തിലായിരുന്നു എന്നുമാത്രം.
സ്മിത്തിനെ ഭാഗ്യം തുണച്ചെങ്കിലും അതുകൊണ്ട് സിഡ്‌നി സിക്‌സേഴ്‌സിന് കാര്യമൊന്നുമുണ്ടായില്ല. 18 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 24 റണ്‍സെടുത്ത താരം സ്പിന്നര്‍ ആദം സാംപയുടെ പന്തില്‍ പുറത്തായി.
Content Highlights: BBL Team Celebrates Steve Smith's Hit Wicket Dismissal But He Remains Not Out
Content Highlights: