രഞ്ജി ട്രോഫിക്കുള്ള ഗോവ ടീമിനെ പ്രഖ്യാപിച്ചു; അർജുൻ തെണ്ടുൽക്കർ പുറത്ത്

പനാജി: രഞ്ജി ട്രോഫിക്കുള്ള ഗോവ ടീമിൽ ഇടം പിടിക്കാതെ അർജുൻ തെണ്ടുൽക്കർ. പുതിയ സീസണിലേക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 11-ന് തുടങ്ങുന്ന രഞ്ജി ട്രോഫിയിൽ ഗോവയുടെ ആദ്യ എതിരാളികൾ ബറോഡയാണ്.
ടീം മാറാൻ ഉദ്ദേശമില്ലെന്നും ഗോവയ്ക്കുവേണ്ടി തന്നെ തുടർന്നും കളിക്കുമെന്നും അർജുൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഗോവയും താരത്തെ ഒഴിവാക്കിയിരിക്കുകയാണ്.
2022 മുതലാണ് അർജുൻ ഗോവയ്ക്കായി കളിക്കാൻ തുടങ്ങിയത്. മുംബൈ ടീമിൽ അവസരം കുറഞ്ഞതോടെയായിരുന്നു ഈ മാറ്റം. എന്നാൽ ഇത്തവണ അർജുൻ ടീമിൽ നിന്ന് പുറത്താകാൻ കാരണം എന്താണെന്ന് വ്യക്തമല്ല.
ഗോവയ്ക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ അർജുൻ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 153 റൺസും 15 വിക്കറ്റും നേടി. ഗോവയ്ക്കായി ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 685 റൺസും 52 വിക്കറ്റുകളും നേടി.
Content Highlights: Arjun Tendulkar is left out of the Goa Ranji Trophy squad., Goa's first match of the season is against Baroda on October 11., Arjun has been playing for Goa since 2022 after moving from Mumbai., He scored 685 runs and took 52 wickets in 24 first-class matches for Goa.