തിരയുടെ താരാട്ടേറ്റ് തീരത്ത്...

#ചിത്രം : റിദിന്‍ ദാമു
.
.

ആരോ വലിച്ചെറിഞ്ഞ റഫ്രിജറേറ്ററിന്റെ കവചവും ഓളത്തിന്റെ താരാട്ടുമേറ്റ് ഒരു ഡസന്‍ പറക്കമുറ്റാത്ത ചെറിയ കടലാള കുഞ്ഞുങ്ങള്‍ (lesser crested tern) കണ്ണൂർ  മുഴപ്പിലങ്ങാട് തീരത്ത് വിരുന്നെത്തിയപ്പോൾ. ലക്ഷദ്വീപുകളിലാണ് ഈ പക്ഷികള്‍ പൊതുവെ കൂടൊരുക്കാറുള്ളത്. ഉപ്പുകാറ്റിന്റെ ചൂരുതട്ടിയാണ് വളരുന്നതും. കടലിലൂടെ ഒഴുകിയ റഫ്രിജറേറ്ററിനുള്ളില്‍ എങ്ങനെ എത്തിപ്പെട്ടുവെന്നറിയില്ല. കരയടുക്കുംവരെ വലിയപക്ഷികള്‍ കൂട്ടിനുണ്ടായിരുന്നു. പറക്കാന്‍ പാകമാകാത്ത ചിറകൊതുക്കി പേടിയോടെ തീരത്ത് ഒറ്റപ്പെട്ടുപോയപ്പോള്‍ മുഴപ്പിലങ്ങാട്ടെ ലൈഫ് ഗാര്‍ഡ് ബിജോയ് ജോസഫ് ഈ ജീവനും തണലൊരുക്കി. പിന്നീട് പരിസ്ഥിതിപ്രവർത്തകരുടെ കൂട്ടായ്മയായ മാർക്ക് എന്ന സംഘടന പ്രവർത്തകർ ഈ കുഞ്ഞുങ്ങളെ ഏറ്റെടുക്കുകയും 21 ദിവസം പരിപാലിച്ച ശേഷം ഇതേ തീരത്ത് തന്നെ തുറന്നുവിടുകയും ചെയ്തു.  

Content Highlights: Mathrubhumi Photographer Ridhin Danu Special Photo