അന്നം തന്ന ആ അമ്മയ്ക്ക്...

അവസാന എസ്.എസ്.എൽ.സി പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോൾ വിതുമ്പലോടെ യാത്രയാക്കുന്ന പാചക തൊഴിലാളി ശ്രീകലയെ ചേർത്ത് നിർത്തി ചുംബിക്കുന്ന വിദ്യാർത്ഥിനികൾ. വിദ്യാർത്ഥികൾ പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിനിടയിലായിരുന്നു ഈ അപൂർവകാഴ്ച. പാലക്കാട് പി.എം.ജി.ഹയർ സെക്കൻഡറി സ്കൂളിൽ 31 വർഷമായി പാചക തൊഴിലാളിയാണ് ശ്രീകല. നാല് മാസമായി ശമ്പളം കിട്ടിയിട്ടില്ലെങ്കിലും മുടങ്ങാതെ ജോലിക്കെത്തും. മുൻവർഷങ്ങളിൽ പഠിച്ചിറങ്ങി നല്ല നിലയിലെത്തിയവരും ഇടയ്ക്ക് ശ്രീകലയെ കാണാനെത്താറുണ്ട്.
Content Highlights: Mathrubhumi Photographer P P Ratheesh Special Photo