കവർ സോങ്സ് ഇഷ്ടപ്പെടാത്തവരുണ്ട്, വിമർശനങ്ങളും സ്വീകരിക്കാൻ തയ്യാറാകണം | നേഹയുമായി അഭിമുഖം

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ഡല്‍ഹിയില്‍ കേരളത്തിലെ പ്രശസ്ത ബാന്‍ഡായ അവിയലിന്റെ ലൈവ് ഷോ നടക്കുന്നു. മൈക്ക് പിടിച്ച് കയറി വന്നത് ഒരു പെണ്‍കുട്ടിയാണ്. മലയാളികള്‍ക്ക് അന്നത്ര പരിചിതമല്ലാത്ത സ്വരത്തില്‍ അവള്‍ നീട്ടി പാടിത്തുടങ്ങി.. കറുകറെ കാര്‍മുകില്‍... കൊമ്പനാന പുറത്തേറി എഴുന്നള്ളും മൂര്‍ത്തേ.. അന്ന് നിലയ്ക്കാത്ത കൈയടികളുമായി മടങ്ങുമ്പോള്‍ ആ പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല താൻ നടന്നു കയറാനൊരുങ്ങുന്നത് മലയാളിയുടെ പ്ലേ ലിസ്റ്റിലെ പകരം വെയ്ക്കാനില്ലാത്ത പാട്ടുകളുടെ ലോകത്തേക്കാണെന്ന്. ബാന്‍ഡുകളിലെ പ്രിയപ്പെട്ട പെണ്‍ സ്വരം, പിന്നണി ഗായിക, മ്യൂസിക് കമ്പോസര്‍ എന്നിങ്ങനെ പാട്ടിന്റെ ഏതു മേഖലയും തന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിക്കാന്‍ ആ പെൺകുട്ടിയ്ക്ക് അധികസമയം വേണ്ടി വന്നില്ല. നേഹ നായര്‍ സംസാരിക്കുന്നു മലയാളികളുടെ പാട്ടുപ്പെട്ടിയിലിടം നേടിയ യാത്രയെ പറ്റി.
Content Highlights: interview with singer composer neha nair, yakzan gary pereira,iyyobinte pusthakam, world music day