സോഷ്യല്‍ മീഡിയ മാര്‍ക്കറ്റ് ആക്കി 20 രൂപയ്ക്ക് ബുക്ക് മാര്‍ക്ക് വിറ്റ് തുടങ്ങിയതാണ് ആതിരയുടെ യാത്ര

വേസ്റ്റ് പേപ്പറില്‍ വാട്ടര്‍ കളറുകൊണ്ട് പൂവും ഇലയും കായും വരച്ച് വെട്ടിയെടുത്ത് ആദ്യത്തെ ബുക്ക് മാര്‍ക്ക്. 20 രൂപയ്ക്ക് വിൽപ്പനയ്ക്കുവെച്ചു. സംഭവം നടന്നത് 2018-ല്‍. നാലു വര്‍ഷം കഴിയുമ്പോള്‍ കണ്ണൂര്‍ കണ്ണപുരംകാരി ആതിര രാധന്റെ 'ലിറ്റില്‍ തിങ്‌സി'ന്റെ ബുക്ക് മാര്‍ക്കുമന്വേഷിച്ച് ആഫ്രിക്കയില്‍നിന്നും അമേരിക്കയില്‍നിന്നും വരെ ഓര്‍ഡറുകൾ എത്താറുണ്ട്. ഹാന്‍മെയ്ഡ് ബുക്ക് മാര്‍ക്കും കലണ്ടറും കാര്‍ട്ടൂണുകളും വെഡ്ഡിങ് കാര്‍ഡും നോട്ട്ബുക്കും ടോട് ബാഗും ഫോട്ടോ ഇല്ലസ്‌ട്രേഷനുമടക്കം ആതിരയുടെ കൈയില്‍ ഒരു കൊട്ട 'ക്യൂട്ട് ലിറ്റില്‍ തിങ്‌സുണ്ട്'. സംരംഭകയ്ക്ക് പുറമെ അസാപ് കേരളയിലെ സോഫ്റ്റ് സ്‌കില്‍ ട്രെയിനറാണ് ആതിര. കൂടെ ആര്‍ട്‌സ് വര്‍ക്ക് ഷോപ്പുകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാട്ടര്‍ കളര്‍ ക്ലാസുകളും കാലിഗ്രഫി ക്ലാസുകളും നല്‍കുന്നുണ്ട്. തിരക്കുകള്‍ ക്രിയേറ്റീവ് ആകുമ്പോള്‍ ഓട്ടപ്പാച്ചില്‍ ഒരു രസമാണ്. ആതിര പറയും. അധ്യാപന ജോലി രാജിവച്ച് സംരംഭകയാവാന്‍ ഇറങ്ങിത്തിരിച്ച ആതിരയുടെ കഥ:
ഇംഗ്ലീഷില്‍ ബി.എഡ്. കഴിഞ്ഞ് ആര്‍ട്ടിസ്റ്റായി
Content Highlights: athira's cute little things bookmarks