വിപ്ലവസൂര്യന് തണലായി വസുമതി

വിപ്ലവ നിയോഗങ്ങളില്‍ വിശ്രമിക്കാന്‍ മറന്നുപോയ വി.എസിന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഭാര്യ വസുമതിയെന്ന ശക്തിയായിരുന്നു. കൊടിയ മര്‍ദനങ്ങളില്‍ പരിക്കേറ്റ ആ ജീവിതത്തിന്റെ നിതാന്ത ശുശ്രൂഷകയായിരുന്നു അവര്‍.
ചെറുപ്പത്തില്‍ അച്ഛന്റെയും ചേട്ടന്റെയും ശിക്ഷണത്തിലായിരുന്നതുകൊണ്ട് വഴി തെറ്റേണ്ടിവന്നില്ലെന്ന് വി.എസ്.പറയുമായിരുന്നു. പത്തുവര്‍ഷത്തോളം ഒളിവിലും ജയിലിലുമായിക്കഴിഞ്ഞ അദ്ദേഹം 44 വയസ്സുവരെ അവിവാഹിതനായിരുന്നു. 1967 -ല്‍ ആദ്യമായി എം.എല്‍.എ ആയിക്കഴിഞ്ഞപ്പോഴാണ് വിവാഹിതനാകാന്‍ തീരുമാനിച്ചത്. അതിന് വി.എസിന് ന്യായമുണ്ട്. അന്നാണ് തന്റെ ജീവിതത്തിന് ഒരു 'തീര്‍ച്ച മൂര്‍ച്ച ' വന്നതെന്ന് അദ്ദേഹം പറയുമായിരുന്നു. 1968- ലായിരുന്നു വിവാഹം.
നഴ്സിങ് പഠിച്ച വസുമതി മഹിളാസംഘം പ്രവര്‍ത്തകയായിരുന്നു. ആ പാര്‍ട്ടിക്കാരിയെ വി.എസിന് നേരത്തേ അറിയാം. പരിചയത്തിനുപുറമേ അദ്ദേഹത്തിന് അവരോട് സ്നേഹവും ഉണ്ടായിരുന്നു. പ്രണയമാണെന്ന് സമ്മതിക്കാത്ത സ്നേഹം. പിന്നീട് സര്‍ക്കാര്‍ സര്‍വീസിലെത്തിയ വസുമതി വിരമിക്കുന്നതുവരെ നഴ്സുമാരുടെ സംഘടനയുടെ നേതാവായിരുന്നു. വി.എസ്.
ഒരു തുണ കൊതിക്കാന്‍ നിമിത്തമായത് ആര്‍.സുഗതന്റെ അവിവാഹിത ജീവിതത്തിന്റെ കഷ്ടപ്പാടുകളായിരുന്നു. ആര്‍.സുഗതനെന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു അവസാനനാളുകളില്‍ തിരുവനന്തപുരത്തെ എം.എന്‍.സ്മാരകത്തിലാണ് കഴിഞ്ഞിരുന്നത്. ഒരിക്കല്‍ വി.എസ്.കാണാന്‍ വന്നപ്പോള്‍ മൂത്രമൊഴിക്കാന്‍പോലും പാര്‍ട്ടിപ്രവര്‍ത്തകര്‍ സഹായിക്കേണ്ട അവസ്ഥയിലായിരുന്നു അദ്ദേഹം. ഈ ഗതി തനിക്കുണ്ടാകരുതെന്ന് അന്ന് വി.എസ്. നിനച്ചു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരിക്കേ ജൂലായ് 16-നായിരുന്നു 58-ാം വിവാഹ വാര്‍ഷികം.
Content Highlights: Discover the untold story of Vasumathi, the wife of VS Achuthanandan