കോര്‍പറേറ്റുകൾ വളരുന്നു, ഗ്രാമീണമേഖല തകരുന്നു, കേന്ദ്രബജറ്റിന്റെ കാണാപ്പുറങ്ങൾ | BA പ്രകാശ് അഭിമുഖം

കേന്ദ്രബജറ്റ് എന്ത് മാറ്റമുണ്ടാക്കുമെന്ന ആകാംക്ഷയിലായിരുന്നു വ്യവസായലോകവും ജനങ്ങളും. മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്ന വികസിത ഭാരതത്തിലേക്കുള്ള മാറ്റത്തിന് കാരണമാകുന്ന വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്ന ബജറ്റില്‍ പക്ഷേ, യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലെന്നാണ് വിമര്‍ശനം. കോര്‍പറേറ്റ്- സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള നടപടികളുണ്ടെങ്കിലും ഗ്രാമീണ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ഇത്തവണത്തേതുമെന്ന് സാമ്പത്തിക വിദഗ്ധനായ ബി.എ. പ്രകാശ് പറയുന്നു.
രാജ്യത്ത് വലിയൊരു ശതമാനം ആളുകളും മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്ത ദാരിദ്ര്യത്തില്‍ കഴിയുമ്പോഴും ജി.ഡി.പി. മാത്രം കണക്കാക്കുന്ന വികസനനയമാണ് ഈ ബജറ്റിലും കേന്ദ്രം പിന്തുടരുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന യാതൊന്നും ബജറ്റിലില്ലെന്നും ഇദ്ദേഹം വിലയിരുത്തുന്നു. കേരള, കാലിക്കറ്റ് സര്‍വകലാശാലകളില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായിരുന്ന ബി.എ. പ്രകാശ്, മുന്‍ പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
Content Highlights: ba praksh interview on union budget 2024 analysis